സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ചികിത്സയില്‍ കഴിയുന്ന ജയലളിത എങ്ങനെ ഫയലില്‍ ഒപ്പുവെച്ചുവെന്ന് കരുണാനിധി

വിമെന്‍പോയിന്‍റ് ടീം

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കഴിയുന്ന ജയലളിതയുടെ എല്ലാ വകുപ്പുകളും ധനമന്ത്രി ഒ പനീര്‍സെല്‍വം നിര്‍വഹിക്കുമെന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു പറഞ്ഞിരുന്നു. ജയലളിതയുടെ ഉപദേശ പ്രകാരമാണ് ഭരണമാറ്റമെന്നായിരുന്നു ഗവര്‍ണര്‍ പറഞ്ഞത്. ചികിത്സയില്‍ കഴിയുന്ന ജയലളിത എങ്ങനെ ഫയലില്‍ ഒപ്പുവെച്ചു എന്ന സംശയവുമായാണ് കരുണാനിധി രംഗത്തെത്തിയത്.

ജയലളിത തന്റെ വകുപ്പുകള്‍ പനീര്‍സെല്‍വത്തിന് കൈമാറിയെങ്കില്‍ അത് ജയലളിതയുടെ അറിവോടെയായിരിക്കണം.
ഫയലില്‍ ഒപ്പുവെച്ചുവെന്നും കാണിക്കുന്നുണ്ട്. എന്നാല്‍, ഇതെങ്ങനെ സംഭവിച്ചുവെന്ന ചോദ്യമാണ് ഉയരുന്നത്. ചികിത്സയില്‍ കഴിയുന്ന ജയലളിത ഫയലില്‍ എങ്ങനെ ഒപ്പുവെച്ചൂവെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം പറയുന്നു.ഈ വിശദീകരണത്തില്‍ തനിക്ക് സംശയമുണ്ട്. ഇക്കാര്യം ഗവര്‍ണര്‍ വിശദീകരിക്കാത്തിടത്തോളം ഇത് സംശയത്തിന്റെ നിഴലില്‍ തന്നെ നില്‍ക്കുമെന്നും അദ്ദേഹം പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും