സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പ്രതിഫലം കിട്ടിയില്ലെന്നതിനാല്‍ വേശ്യാസംസര്‍ഗം ബലാത്സംഗമായി കരുതാനാവില്ലഃ സുപ്രീം കോടതി

വിമെന്‍പോയിന്‍റ് ടീം

പ്രതിഫലം കിട്ടിയില്ലെന്നതിനാല്‍ വേശ്യാസംസര്‍ഗം ബലാത്സംഗമായി കരുതാനാവില്ലെന്നു സുപ്രീം കോടതി.തന്നെ ലൈംഗികമായി ഉപയോഗിച്ചവര്‍ പ്രതിഫലം നല്കാത്തതിനാല്‍ നടന്നത് ബലാത്സംഗമായി കരുതി എതിരാളികള്‍ക്കു ശിക്ഷ നല്കണമെന്ന് ആവശ്യപ്പെട്ട് ബംഗലൂരുവിലെ 20കാരി നല്കിയ ഹര്‍ജിയിലാണ് സുപ്രധാനമായ വിധി. മാത്രമല്ല, മൂന്നു പ്രതികളെ കോടതി വെറുതേ വിടുകയും ചെയ്തു.

ജസ്റ്റിസ് പിനാകി ചന്ദ്ര ഘോസ്, ജസ്റ്റിസ് അമിതാവ റോയി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. കേസില്‍ യുവതി വിചാരണ കോടതിയില്‍ നല്‍കിയ തെളിവുകള്‍ പ്രധാനം തന്നെയാണ് പക്ഷേ, അതു സത്യമായി കണക്കിലെടുക്കാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.ബംഗലുരുവില്‍ വീട്ടുവേലക്കാരിയായ യുവതി നല്‍കിയ പരാതിയിലാണ് വിധി. മൂന്ന് പേര്‍ ചേര്‍ന്ന് തന്നെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി ഒരു ഗാരേജില്‍ വച്ച് ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു യുവതിയുടെ പരാതി.

പക്ഷേ, കേസിലെ ദൃക്‌സാക്ഷിയും വാദിയായ യുവതിയുടെ റൂംമേറ്റുമായിരുന്ന പെണ്‍കുട്ടിയുടെ മൊഴി കേസില്‍ സുപ്രധാനമായി. ഇര കുറ്റവാളികളില്‍ നിന്നു പതിവായി സാമ്പത്തിക സഹായം വാങ്ങിയിരുന്നു. രാത്രിയില്‍ ഇവരുമായി പതിവായി വേശ്യാവൃത്തിക്ക് പോയിരുന്നുവെന്നും റൂം മേറ്റ് മൊഴി കൊടുത്തു.ഒന്നാം പ്രതിയായ യുവാവിനോട് യുവതി 1000 രൂപ ചോദിച്ചെങ്കിലും അയാള്‍ നല്‍കിയില്ല. ഇതിന്റെ വൈരാഗ്യത്തിനാണ് യുവതി പൊലീസില്‍ പരാതി കൊടുത്തത്. എന്നാല്‍, സാഹചര്യത്തെളിവുകളും സാക്ഷിമൊഴിയും ഇരയ്‌ക്കെതിരായതിനാല്‍ പ്രതികളെ വെറുതേ വിടാനായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.

യുവതിയുടെ പ്രതികാരബുദ്ധിയാണ് കേസിനാധാരമെന്ന് തെളിവുകളും സാഹചര്യങ്ങളും സൂചിപ്പിക്കുന്നതായി കോടതി നിരീക്ഷിച്ചു. പണം കിട്ടാത്തതിലെ നിരാശയില്‍ നിന്ന് ഉണ്ടായ അസ്വസ്ഥതയാണ് പരാതിക്ക് കാരണം. കുറ്റം സംശയാതീതമായി തെളിയിക്കാന്‍ വാദി ഭാഗത്തിന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും