നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോഡയരക്ടർ ആയി അർച്ചന രാമസുന്ദരത്തെ നിയമിച്ചു. 1980 തമിഴ് നാട് കേഡർ ആയ അർച്ചനയെ കഴിഞ്ഞ വര്ഷം സി ബി ഐ ജോയിന്റ് ഡയരക്ടർ ആയി നിയമിച്ചു . എന്നാൽ സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങിയില്ലെന്ന കാരണത്താൽ അർച്ചനയെ സസ്പെണ്ട് ചെയ്തു. ഇത് മൂലം സി ബി ഐയിൽ ചുമതല ഏല്ക്കുന്നത് സുപ്രീം കോടതി തടഞ്ഞു . ഒരു വർഷം ആയി ഉത്തരവാദിത്തങ്ങൾ ഒന്നുമില്ലാതെ അർച്ചന തുടരുക ആയിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി ആണ് സി ബി ഐയിൽ നിന്നും അർച്ചനയെ മാറ്റി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡയരക്ടർ ആയി നിയമിക്കുവാൻ തീരുമാനിച്ചത്.