സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ജയലളിതയോട് അന്നും ഇന്നും പ്രണയമായിരുന്നു: കട്ജു

വിമെന്‍പോയിന്‍റ് ടീം

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയോടുള്ള പ്രണയം തുറന്ന് പറഞ്ഞ് മുന്‍ സുപ്രീം കോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.ജയലളിതയോട് തനിക്ക് അന്നും ഇന്നും പ്രണയമായിരുന്നെന്ന് കട്ജു പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രണയം തുറന്ന് പറഞ്ഞ കട്ജു രംഗത്തെത്തിയത്.

താന്‍ യുവാവായിരുന്നപ്പോള്‍ ജയലളിതയും യുവതിയായിരുന്നെന്നും അന്ന് ആ അത്യാകര്‍ഷണത്തില്‍പ്പെട്ട് താന്‍ പ്രണയത്തില്‍ വീണിരുന്നെന്നും കട്ജു പറയുന്നു.
‘ജയലളിത പെണ്‍സിംഹവും എതിരാളികള്‍ ലംഗൂറുകളുമാണ്. അവര്‍ സുഖം പ്രാപിക്കുകയും ജോലിയിലേക്ക് തിരികെയെത്തുകയും ചെയ്യും. തന്റെ ചെറുപ്പകാലത്ത് ജയലളിത ഏറെ സുന്ദരിയായിരുന്നു. അക്കാലത്ത് ജയലളിതയെ താന്‍ ഏറെ പ്രണയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ജയലളിതയ്ക്ക് അറിയില്ല.തിരിച്ച് ലഭിക്കാത്ത പ്രണയമായിരുന്നു അത്. ഇപ്പോഴും ജയലളിതയില്‍ താന്‍ സൗന്ദര്യം കാണുന്നു. ജയലളിതയെ താന്‍ ഇപ്പോഴും പ്രണയിക്കുന്നു. ജയലളിത എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ.’- കട്ജു പറയുന്നു.അതേസമയം, ജയലളിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നാണ് ചെന്നൈയില്‍ നിന്നുള്ള വിവരങ്ങള്‍. ജയലളിതയ്ക്ക് കൃത്രിമശ്വാസം നല്‍കുന്നത് തുടരുകയാണെന്നും ശ്വാസകോശത്തിലെ തടസം ഗുരുതരമാണെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും