സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ജയലളിതയുടെ വകുപ്പുകള്‍ പനീര്‍ശെല്‍വത്തിന്

വിമെന്‍പോയിന്‍റ് ടീം

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കൈകാര്യംചെയ്ത വകുപ്പുകള്‍ ധനമന്ത്രി ഒ പനീര്‍ശെല്‍വം ഏറ്റെടുത്തു. ഗവര്‍ണറുടെ പ്രത്യേക വിവേചനാധികാരം ഉപയോഗിച്ചാണ് വകുപ്പുകള്‍ കൈമാറിയത്. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ജയലളിതയ്ക്ക് ഉടന്‍ ആശുപത്രി വിടാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് തമിഴ്നാട്ടില്‍ ഭരണസ്തംഭനം ഒഴിവാക്കാന്‍വേണ്ടിയാണ് വകുപ്പുകള്‍ പനീര്‍ശെല്‍വത്തിന് കൈമാറിയത്.

മന്ത്രിസഭായോഗത്തിലും പനീര്‍ശെല്‍വം നേതൃത്വംനല്‍കുമെന്ന് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു പ്രസ്താനയില്‍ പറഞ്ഞു. ഇതോടെ ആശുപത്രി വിടുംവരെ ജയലളിത വകുപ്പില്ലാത്ത മുഖ്യമന്ത്രിയാകും. 2014ല്‍ അഴിമതിക്കിേസല്‍ ജയലളിതയ്ക്ക് കോടതി ഒമ്പതുമാസത്തെ തടവ് ശിക്ഷ വിധിച്ച സാഹചര്യത്തിലും പനീര്‍ശെല്‍വം മുഖ്യമന്ത്രിയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും