ബെനൊ സീഫെന്‍ ആദ്യ അന്ധ ഐ.എഫ്. എസ് ഉദ്യോഗസ്ഥയാകും.ചെന്നൈ സ്വദേശിയായ ബെനൊ എസ് ബി ഐ പ്രൊബെഷനറി ഓഫീസറാണ്. ബെനൊക്ക് ഐ.എഫ്.എസ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം ലളിതമാക്കി . ഇംഗ്ലീഷ് സാഹിത്യത്തില്‍ ഗവേഷണം നടത്തുന്ന ബെനൊ അന്ധവിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യത്തിനു പുസ്തകങ്ങള്‍ ലഭ്യമാക്കിയാല്‍ കൂടുതല്‍ പേര്‍ സിവില്‍ സര്‍വീസില്‍ എത്തുമെന്ന് അഭിപ്രായപ്പെട്ടു. ബെനൊയുടെ അച്ഛനും അമ്മയുമാണ് പുസ്തകങ്ങളും പത്രങ്ങളും വായിച്ചു കൊടുത്തിരുന്നത്. നിലവില്‍ എസ്.ബി.ഐയില്‍ ജോലി ചെയ്യുന്ന ബെന്‍ ഒഴിവുസമയങ്ങളില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസുകള്‍ എടുക്കുകയും ചെയ്തിരുന്നു. മദിരാശി സർവകലാശാലയില്‍ നിന്നാണ് ബെനോ ബിരുദം നേടിയത്.