സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

‘മുത്തലാഖിന് മതേതര രാജ്യത്ത് സ്ഥാനമില്ല’; നിലപാട് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍

വിമെന്‍പോയിന്‍റ് ടീം

മുസ്ലീം രീതിയായ മുത്തലാഖ് സമ്പ്രദായത്തിനെതിരെയുള്ള നിലപാട് സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. മതേതര രാജ്യത്ത് അനുചിത സ്ഥാലമാണ് മുത്തലാഖിനുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ലിംഗ സമത്വവും സ്ത്രീകളുടെ മാന്യതയും അന്തസും ബാധിക്കുന്ന കാര്യങ്ങളിലും സന്ധി ചെയ്യാനാവുന്ന ഒന്നല്ലെന്നും മോഡി സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചു. മുത്തലാഖ് വിഷയത്തില്‍ ഉയര്‍ന്ന പരാതിയെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാന്‍ സുപ്രീം കോടതിയാണ് നേരത്തെ ആവശ്യപ്പെട്ടത്.

ഇന്ത്യയിലെ വലിയ മതന്യൂനപക്ഷമായ മുസ്ലീം സമുദായത്തിന് വിവാഹം, വിവാഹ മോചനം, സ്വത്ത് കൈമാറ്റം തുടങ്ങിയ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ മതം അനുശാസിക്കുന്ന പ്രത്യേക സിവില്‍ കോഡിന് ഭരണഘടന അനുമതി നല്‍കുന്നുണ്ട്. മുസ്ലീം വ്യക്തി നിയമങ്ങള്‍ സംബന്ധിച്ച് എത്രത്തോളം കോടതിക്ക് ഇടപെടാനാകുമെന്ന വിഷയം ഗൗരവകരമായി പരിഗണിക്കുകയാണ് സുപ്രീം കോടതി. മുത്തലാഖ് സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ഉയര്‍ന്ന പരാതിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടിയത്.

മുസ്ലീം പുരുഷന്‍മാര്‍ക്ക് തലാഖ് മൂന്ന് തവണ ചൊല്ലി ഭാര്യമാരില്‍ നിന്നി വിവാഹമോചനം നേടാന്‍ അനുവദിക്കുന്നതാണ് മുത്തലാഖ് രീതി.
ലിംഗ സമത്വത്തെ ഹനിക്കുന്നതും വിവേചനപരവും യുക്തിരഹിതവും നീതിയുക്തവുമല്ലാത്ത രീതിയാണ് മുത്തലാഖ് എന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

വനിത അവകാശ പ്രവര്‍ത്തകര്‍ നാളുകളായി മുസ്ലൂം വ്യക്തി നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെ കടുത്ത വിവേചനമാണ് ഈ നിയമങ്ങളെന്നാണ് ആക്ഷേപം. അതുപോലെ തന്നെ ബഹുഭാര്യാത്വത്തെ കുറ്റകരമാക്കണമെന്നും വനിത ആക്ടിവിസ്റ്റുകള്‍ ആവശ്യപ്പെടുന്നു. ഏകപക്ഷീയമായ വിവാഹ മോചനവും ബാല വിവാഹങ്ങളും നിയമം മൂലം ഇല്ലാതാക്കണമെന്നാണ് അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്നവരുടെ ആവശ്യം.

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളായ ഫെയ്‌സ്ബുക്കിലും സ്‌കൈപ്പിലും മൊബൈല്‍ സന്ദേശങ്ങള്‍ വഴിയും മുസ്ലീം വനിതകളുമായുള്ള വിവാഹ മോചനത്തിന് പുരുഷന്‍മാരെ അനുവദിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധവും സമത്വത്തിനുള്ള മൗലിക അവകാശത്തെ ലംഘിക്കുന്നതുമാണെന്ന് വനിത അവകാശസംരക്ഷണ പ്രവര്‍ത്തകര്‍ പറയുന്നു.

എന്നാല്‍ മുസ്ലീം വ്യക്തി നിയമത്തെ സാമൂഹ്യ പരിഷ്‌കരണത്തിന്റെ പേരില്‍ പൊളിച്ചെഴുതാന്‍ കോടതിക്ക് അധികാരമില്ലെന്നാണ് ഓള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ നിലപാട്. ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്രത്തില്‍ കോടതി കൈകടത്തരുചെന്നും ഇവര്‍ നേരത്തെ അഭിപ്രായപ്പെട്ടു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും