സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മോണിക്ക ഗുര്‍ഡെയുടെ കൊലപാതകം: സെക്യൂരിറ്റി ഗാര്‍ഡ് അറസ്റ്റില്‍

വിമെന്‍പോയിന്‍റ് ടീം

പ്രമുഖ സുഗന്ധദ്രവ്യ ഗവേഷകയും ഫാഷന്‍ ഡിസൈനറുമായ മോണിക്കാ ഗുര്‍ഡെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍. മോണിക്ക താമസിച്ചിരുന്ന വില്ലയിലെ സെക്യൂരിറ്റി ഗാര്‍ഡായ രാജ്കുമാറിനെ അറസ്റ്റ് ചെയ്തത്. മോണിക്കയുടെ കുട മോഷ്ടിച്ചതിനെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതാവാം കൊലപാതകത്തിന് കാരണമെന്ന് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മോണിക്ക ഗുര്‍ഡെയെ കൊല്ലപ്പെട്ട നിലയില്‍ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ കണ്ടെത്തിയത്. പൂര്‍ണ നഗ്‌നയായി കട്ടിലിനോട് ചേര്‍ത്ത് കൈയും കാലും കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മോണിക്ക ബലാത്സംഗത്തിരയായി എന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. നേരത്തെ മുംബൈയില്‍ താമസിച്ചിരുന്ന മോണിക്ക ഈ വര്‍ഷം ജൂലൈയിലാണ് പനാജിയിലെ സാന്‍ഗോള്‍ഡയില്‍ താമസം തുടങ്ങിയത്.
മഹാരാഷ്ര്ടയിലെ നാഗ്പുര്‍ സ്വദേശിയായ മോണിക്ക ജൂലൈയിലാണ് സാന്‍ഗോള്‍ഡയില്‍ താമസം തുടങ്ങിയത്. പെര്‍ഫ്യൂം ഗവേഷണവും വില്‍പനയും ആരംഭിക്കുന്നതിന് മുമ്പ് ഫോട്ടോഗ്രാഫറായാണ് മോണിക്ക ജോലി ചെയ്തിരുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും