സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പങ്കജ് മുണ്ടെ പൂജാരിയെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്ത്

വിമെന്‍പോയിന്‍റ് ടീം

മഹാരാഷ്ട്ര മന്ത്രി പങ്കജ് മുണ്ടെ ക്ഷേത്ര പൂജാരിയെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്ത്. സ്വന്തം മണ്ഡലത്തിലെ പ്രശസ്ത ക്ഷേത്രത്തിലെ പൂജാരിയെ മുണ്ടെ ഭീഷണിപ്പെടുത്ത ശബ്ദരേഖ നവമാധ്യമങ്ങളിലൂടെയാണ് പുറത്തായത്. ഓഡിയോ ക്ലിപ്പിന്റെ ആധികാരികതയെക്കുറിച്ച വ്യക്തതയില്ലെന്ന് എന്‍ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാദ ശബ്ദരേഖയില്‍ മുണ്ടെയൊ ബിജെപിയൊ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബഗവന്‍ഗദിലെ ക്ഷേത്രത്തില്‍ ദസ്‌റ വേളയില്‍ നടക്കുന്ന വാര്‍ഷികാഘോഷത്തില്‍ പ്രസംഗിക്കാന്‍ അനുമതി നല്‍കാത്തതിലുള്ള രോഷത്തിലാണ് നാംദേവ് ശാസ്ത്രിയെന്ന പൂജാരിയെ മുണ്ടെ ഭീഷണിപ്പെടുത്തിയത്. ഇനിമുതല്‍ ഉത്സവ വേള രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പൂജാരി. മുന്‍കാലങ്ങളില്‍ ഈ ക്ഷേത്രത്തില്‍ രാഷ്ട്രീയ പ്രസംഗം നടത്തിയിരുന്ന ആളാണ് പങ്കജ് മുണ്ടെയുടെ അച്ഛന്‍ ഗോപിനാഥ് മുണ്ടെ.

പത്ത് ദിവസം മുമ്പ് മുണ്ടെയുടെ അനുയായികളും പൂജാരിയെ പിന്തുണയ്ക്കുന്നവരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അനുയായികളെ വ്യാജ കേസില്‍ പെടുത്തുമെന്നും ക്ഷേത്രത്തില്‍ പ്രസംഗിക്കാനായി വേണ്ടി വന്നാല്‍ പണമിറക്കുമെന്നും പൂജാരിയെ ഭീഷണിപ്പെടുത്തുന്നതാണ് ശബ്ദരേഖയുടെ ആകെതുക.

'ഒക്ടോബര്‍ പതിനൊന്ന് വരെ പ്രശ്‌നത്തിനൊന്നും പോകേണ്ടെന്ന് ഞാന്‍ എന്റെ ആളുകളോട് പറഞ്ഞിട്ടുണ്ട്. എനിക്ക് ആളുകളെ പണം കൊടുത്ത് വാങ്ങാനറിയാം. എന്നാല്‍ അത് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല.' ശബ്ദരേഖയിലെ പരാമര്‍ശം.
ശബ്ദരേഖ പുറത്തുവന്നതോടെ പങ്കജ് മുണ്ടെക്കെതിരെ പ്രതിപക്ഷ നേതാവും പ്രാദേശിക രാഷ്ട്രീയ എതിരാളിയുമായ ദനഞ്ജയ് മുണ്ടെ രംഗത്തെത്തി. പ്രകടമായ അധികാര ദുര്‍വിനിയോഗമാണിതെന്ന് ആരോപിച്ച അദ്ദേഹം മന്ത്രിയെ തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടു. നിയമം പാലിക്കേണ്ടവര്‍ തന്നെ അത് കയ്യിലെടുക്കുകയാണ്. മന്ത്രിയായി ഇരിക്കാന്‍ അവര്‍ക്ക് യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ പോയ പങ്കജ് മുണ്ടെ സെല്‍ഫിയെടുത്ത് ആഘോഷിച്ചത് ഏപ്രിലില്‍ വിവാദമായിരുന്നു. വരള്‍ച്ചയുടെ കാഠിന്യത്തില്‍ നട്ടംതിരിഞ്ഞ ലാത്തൂരില്‍ വെച്ചായിരുന്നു മന്ത്രിയുടെ സെല്‍ഫിയെടുക്കല്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും