സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

മാര്‍ത്തക്ക് ഗോള്‍ റെക്കോഡ്

വിമന്‍ പോയിന്റ് ടീം

വനിതാ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന്റെ റെക്കോഡ് ബ്രസീല്‍ താരം മാര്‍ത്തയ്ക്ക്. ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിലായിരുന്നു മാര്‍ത്തയുടെ നേട്ടം. ബ്രസീല്‍ രണ്ടു ഗോളിന് ജയിച്ച മത്സരത്തില്‍ മാര്‍ത്ത ഒരു ഗോള്‍ നേടി. ലോകകപ്പിലെ 15-ാം ഗോളായിരുന്നു ഈ ഇരുപത്തൊമ്പതുകാരിയുടേത്. മറ്റൊരു മത്സരത്തില്‍ ഫ്രാന്‍സ് ഇംഗ്ലണ്ടിനെ ഒരു ഗോളിന് തോല്‍പ്പിച്ചു. സ്പെയിന്‍-കോസ്റ്റാറിക്ക, മെക്സിക്കോ-കൊളംബിയ മത്സരങ്ങള്‍ 1-1ന് അവസാനിച്ചു.

ആറാം ലോകകപ്പിന് ഇറങ്ങിയ ഫോര്‍മിഗയുടെ ഗോളിലൂടെയായിരുന്നു കൊറിയക്കെതിരെ ബ്രസീല്‍ തുടങ്ങിയത്. ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോഡും ഇതോടെ ഈ മുപ്പത്തേഴുകാരിയുടെ പേരിലായി. കൊറിയന്‍ പ്രതിരോധ താരം കിം ഡോയിന്റെ പിഴവ് മുതലെടുത്തായിരുന്നു ഫോര്‍മിഗയുടെ ഗോള്‍.തുടക്കത്തില്‍ ഫാബിയാനയായിരുന്നു കൊറിയയെ വിറപ്പിച്ചത്. വലതുപാര്‍ശ്വത്തിലൂടെ ആക്രമിച്ചുകയറിയ ഫാബിയാന ഒരു തവണ ഗോളിന് അടുത്തെത്തി. തകര്‍പ്പനൊരു ലോങ്റേഞ്ചര്‍ ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു. ബ്രസീലിന്റെ രണ്ടാം ഗോളിനും അവസരമൊരുക്കിയത് ഫോര്‍മിഗയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും