സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അവിവാഹിത ആദിവാസി അമ്മമാര്‍ക്ക് ധനസഹായം ലഭിച്ചിട്ടില്ല

വിമെന്‍പോയിന്‍റ് ടീം

ആദിവാസി അവിവാഹിതഅമ്മമാര്‍ സാമൂഹികനീതി വകുപ്പിന്‍െറ പെന്‍ഷന്‍ പദ്ധതിയായ സാമൂഹികസുരക്ഷാ മിഷന്‍ സ്നേഹസ്പര്‍ശത്തിന് പുറത്ത്. സംസ്ഥാനത്ത് 2010 ജനുവരി ഒന്നുമുതലാണ് പദ്ധതി നടപ്പാക്കിയത്.

1943 പേര്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുന്നുണ്ട്. അപ്പോഴും വയനാട്ടിലെ ആദിവാസി അവിവാഹിത അമ്മമാരില്‍ ബഹുഭൂരിപക്ഷത്തിനും പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടില്ളെ്ളന്ന് നിയമസഭയില്‍ മന്ത്രി നല്‍കിയ മറുപടിയില്‍നിന്ന് വ്യക്തമാണ്. ലൈംഗികചൂഷണത്തിനിരയായ അവിവാഹിതരായ ആദിവാസിവനിതകള്‍ക്ക് പ്രതിമാസം 1000 രൂപ പെന്‍ഷന്‍ നല്‍കണമെന്ന് നിര്‍ദേശിച്ചത് വനിതാകമീഷനാണ്.

2011ല്‍ പട്ടികവര്‍ഗവകുപ്പ് കണക്കെടുത്തപ്പോള്‍ അവിവാഹിതരായ ആദിവാസിഅമ്മമാരുടെ എണ്ണം 935 ആയിരുന്നു. നിയമസഭയില്‍ വെളിപ്പെടുത്തിയതനുസരിച്ച് സംസ്ഥാനത്ത്  2016ല്‍ ഇത് 1051ആയി ഉയര്‍ന്നു.

സാമൂഹികനീതിവകുപ്പ് പെന്‍ഷന്‍ നല്‍കിയപ്പോള്‍ പരിഗണിച്ചതാകട്ടെ 499 ആദിവാസിഅമ്മമാരെ മാത്രം. ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടും തിരുത്താന്‍ വകുപ്പ് തയാറല്ല. ഭൂരിഭാഗവും പ്രാഥമികകാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലാത്തവരാണ്. 76 ശതമാനംപേര്‍ക്കും ദിവസവും ആഹാരം ലഭിക്കുന്നില്ല. 90 ശതമാനം സ്ത്രീകളുടെയും ആരോഗ്യം തൃപ്തികരമല്ല.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും