സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഗ്രാമത്തെ ഭയന്ന് ജീവിക്കുന്ന പെണ്‍കുട്ടികളും സ്ത്രീകളും

വിമെന്‍പോയിന്‍റ് ടീം

ഒരു ഗ്രാമത്തെ മുഴുവന്‍ ഭയന്ന് ജീവിക്കുന്ന പെണ്‍കുട്ടികളും സ്ത്രീകളും. ബെല്‍ഗവി ഗ്രാമത്തിലെ പെണ്‍കുട്ടികള്‍ അടുത്തുള്ള ഗ്രാമമായ മാര്‍കണ്ഡേയിലെ ആളുകളെ ഭയന്ന് യാത്ര ചെയ്യേണ്ട അവസ്ഥ. 
മാനവും ജീവനും രക്ഷിക്കാന്‍ സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ കണ്ടെത്തുക മാത്രമാണ് ഇവരുടെ മുന്നിലുള്ള ഏക വഴി. ഓരോ ആഴ്ചയിലും ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്ന ലൈംഗിക അതിക്രമങ്ങളുടെ എണ്ണം കേട്ടാല്‍ ഞെട്ടും. കുട്ടികളെന്നോ പ്രായമായവര്‍ എന്നോ ഭേദമില്ലാതെയാണ് ഗ്രാമത്തില്‍ സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെടുന്നത്. ആഴ്ചയില്‍ അഞ്ച് കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാരോ നാട്ടുക്കാരോ അറിഞ്ഞാല്‍ അതേ പുരുഷനെ കണ്ടെത്തി പറഞ്ഞു വിടുകയാണ് ചെയ്യുന്നത്. കുടുംബത്തിന്റെ അഭിമാനം നഷ്ടപ്പെടാതിരിക്കാനാണ് ഇത് ചെയ്യുന്നത്. സ്‌കൂളിലേക്ക് പോകുന്ന പെണ്‍കുട്ടികളുടെ കാര്യമാണ് ദയനീയം. ലൈംഗിക അക്രമത്തെ ഭയന്ന് പഠിത്തം നിര്‍ത്താന്‍ ഇവര്‍ പ്രേരിതരാകുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകളും പ്രതിരോധിക്കാന്‍ വടിയും നല്‍കിയാണ് സ്‌കൂളിലേക്ക് ഗ്രാമത്തില്‍ നിന്നും പറഞ്ഞു വിടുന്നത്. അഞ്ച് മാസത്തോളമായി ഇരു ഗ്രാമവും ഇതിനെ ചൊല്ലി തര്‍ക്കം നടക്കുന്നു.

എന്നാല്‍ വേണ്ടപ്പെട്ട ഉദ്യോഗസ്ഥരൊന്നും പ്രശ്‌നത്തില്‍ ഇടപ്പെടുന്നില്ല. സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം ബൈക്കില്‍ കടന്നു കളയുകയാണ് ചെയ്യുന്നത്. മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ പോലും നിഷേധിക്കുന്ന ഇത്തരം അതിക്രമങ്ങള്‍ ചോദ്യം ചെയ്യാന്‍ രാഷ്ട്രീയ നേതാക്കള്‍ ഇടപ്പെടുന്നില്ല എന്നാണ് ജനങ്ങള്‍ പറയുന്നത്. വോട്ടിന് വേണ്ടി മാത്രം എത്തുന്ന ഇവരെ തികഞ്ഞ അവജ്ഞയോടെയാണ് ഇവിടെയുളളവര്‍ നോക്കി കാണുന്നത്.

 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും