സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ജയലളിത പെട്ടെന്നെങ്ങനെയാണ് രോഗവതിയായതെന്ന് സിബിഐ അന്വേഷിക്കണംഃ ശശികല

വിമെന്‍പോയിന്‍റ് ടീം

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പെട്ടെന്നെങ്ങനെയാണ് രോഗവതിയായതെന്ന് സിബിഐ അന്വേഷിക്കണമെന്ന് എഐഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ട രാജ്യസഭ എംപി ശശികല പുഷ്പ.വളരെ ആരോഗ്യവതിയായിരുന്നു ജയലളിത. പെട്ടെന്ന് അസുഖവതിയായി. ഇതെങ്ങനെയാണ് സംഭവിച്ചതെന്ന് ശരിയായ അന്വേഷണം നടക്കണം. ബലമായി രോഗത്തിലേക്ക് തള്ളിവിട്ടതാണോ സാധാരണമാണോ എന്ന് അപ്പോള്‍ തെളിയുമെന്ന് ശശികവ പുഷ്പ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജയലളിതയുടെ സഹായി ശശികല നടരാജന്റെ ഇടപാടുകളെ കുറിച്ച് അന്വേഷിക്കണം. ജയലളിതയുടെ പേരില്‍ ശശികലയാണ് സംസ്ഥാനത്തെ മുഴുവന്‍ അധികാര കേന്ദ്രങ്ങളെയും ഓഫീസര്‍മാരെയും നിയന്ത്രിക്കുന്നതെന്നും ശശികല പുഷ്പ പറഞ്ഞു.
ചില ആളുകള്‍ ജയലളിതയുടെ കള്ള ഒപ്പിട്ട് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാവാന്‍ ശ്രമം നടത്തുന്നുണ്ടെന്നും ഇത് തടയണമെന്നാവശ്യപ്പെട്ട് എംപി ഗവര്‍ണര്‍ സിഎച്ച് വിദ്യാസാഗര്‍ റാവുവിന് കത്ത് നല്‍കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും