സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബുര്‍ഖ ധരിച്ചെത്തി സ്ത്രീകളെ ശല്യം ചെയ്ത വി.എച്ച്.പി നേതാവ് അറസ്റ്റില്‍

വിമെന്‍പോയിന്‍റ് ടീം

ബുര്‍ഖ ധരിച്ച് സ്ത്രീകളെ ശല്യം ചെയ്ത വി.എച്ച്.പി നേതാവ് അറസ്റ്റില്‍. ശനിയാഴ്ച രാത്രിയാണ് സംഭവം.
വി.എച്ച്.പി ജില്ലാ സെക്രട്ടറി അഖിലേഷ് യാദവാണ് പിടിയിലായത്. ബി.ജെ.പി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷിര്‍പ യാദവിന്റെ ഭര്‍ത്താവാണ് അഖിലേഷ് യാദവ്.

മുഹറം സദസിനിടയിലേക്ക് ബുര്‍ഖ ധരിച്ചെത്തിയ ഇയാളെ സ്ത്രീകളെ ശല്യം പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ സ്ത്രീകള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം മറ്റൊരു യുവാവു കൂടി ബുര്‍ഖ ധരിച്ചെത്തിയിരുന്നു. എന്നാല്‍ ഇയാള്‍ സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.
മാനി ഉമര്‍പൂര്‍ വില്ലേജിലാണ് മുഹറം സദസ് സംഘടിപ്പിച്ചത്. ബുര്‍ഖ ധരിച്ചെത്തിയ ഇയാളുടെ ചെയ്തികളില്‍ സംശയം തോന്നിയ ചില സ്ത്രീകള്‍ ബലംപ്രയോഗിച്ച് മുഖാവരണം ഉയര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സ്ത്രീകള്‍ പിടികൂടുകയും അടിക്കുകയുമായിരുന്നു. പിന്നീട് ഇയാളെ പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും