സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സിദ്ദുവിന് പകരക്കാരിയായി രൂപ ഗാംഗുലി

വിമെന്‍പോയിന്‍റ് ടീം

അഭിനേത്രിയും ബിജെപി പ്രവര്‍ത്തകയുമായ രൂപ ഗാംഗുലിയെ രാജ്യസഭയിലേക്ക് നവജ്യോത്സിങ് സിദ്ദുവിന് പകരക്കാരിയായി ബിജെപി നാമ നിര്‍ദ്ദേശം ചെയ്തു. ബിജെപിയുടെ രാജ്യ സഭാംഗമായിരുന്ന നവജ്യോത് സിങ് സിദ്ദു സ്ഥാനം രാജിവെച്ച് പാര്‍ട്ടി വിട്ടതോടെ ഒഴിഞ്ഞ സീറ്റിലേക്കാണ് നടിയും പാര്‍ട്ടി പ്രവര്‍ത്തകയുമായ രൂപ ഗാംഗുലിയെ ബിജെപി പരിഗണിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് പശ്ചിമ ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചെങ്കിലും രൂപ ഗാംഗുലിക്ക് വിജയിക്കാന്‍ കഴിഞ്ഞില്ല. മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സീറ്റില്‍ മല്‍സരിച്ച ക്രിക്കറ്റ് താരമായ ലക്ഷ്മിപതി ശുക്ലയോടായിരുന്നു താരം പരാജയപ്പെട്ടത്.
ദൂരദര്‍ശനിലെ പഴയ മഹാഭാരത സീരിയലില്‍ ദ്രൗപദിയെ അവതരിപ്പിച്ചാണ് രൂപ ഗാംഗുലി പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ടെലിവിഷന്‍ രംഗത്ത് മികച്ച അഭിനേത്രിയായി പേരെടുത്ത രൂപ രാഷ്ട്രീയത്തില്‍ പുതുമുഖമാണ്. കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്.
ബംഗാളിലെ തെരഞ്ഞെടുപ്പ് കാലത്ത് തൃണമൂല്‍ പ്രവര്‍ത്തകയെ തല്ലുന്ന രൂപ ഗാംഗുലിയുടെ ദൃശ്യങ്ങള്‍ വിവാദമുയര്‍ത്തിയിരുന്നു. വോട്ടിങ് ദിവസമാണ് തൃണമൂല്‍ പ്രവര്‍ത്തകയെ രൂപ ഗാംഗുലി തല്ലിയത്. തൊട്ടടുത്ത മാസം കൊല്‍ക്കട്ടക്ക് സമീപം തൃണമൂല്‍ പ്രവര്‍ത്തകര്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ ആക്രമിക്കുകയും ചെയ്തിരുന്നു.പാര്‍ലമെന്റില്‍ രൂപ ഗാംഗുലിക്ക് ഒപ്പമുണ്ടാവുക ബിജെപി നാമനിര്‍ദ്ദേശം ചെയ്ത അഭിനേതാക്കളായ രേഖയും സുരേഷ് ഗോപിയുമാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും