സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഷീല ബാലകൃഷ്ണന്‍ പറയുന്നത് മന്ത്രിമാര്‍ അനുസരിക്കും

വിമെന്‍പോയിന്‍റ് ടീം

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അസുഖ ബാധിതയായതിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ ഭരണചക്രം തിരിക്കുന്നത് മലയാളിയായ ഷീല ബാലകൃഷ്ണനാണെന്നു സൂചന. 

ജയലളിതയുടെ ഉപദേശകയും വിശ്വസ്തയുമായ ഷീല ബാലകൃഷ്ണനാണ് മുഖ്യമന്ത്രിക്കു പകരക്കാരിയായി ഭരണം നിയന്ത്രിക്കുന്നത്. മന്ത്രിസഭയിലെ രണ്ടാമനായ ഒ. പനീര്‍ശെല്‍വമടക്കം മന്ത്രിമാര്‍ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥയായ ഷീലയില്‍നിന്നാണ് നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്. ഷീലയുടെ അനുമതിയില്ലാതെ യാതൊന്നും സംസ്ഥാനത്ത് ഇപ്പോള്‍ നടക്കില്ലെന്ന് പേരു വെളിപ്പെടുത്തെരുതെന്ന നിര്‍ദേശത്തോടെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. 
ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചതിനെ തുടര്‍ന്നാണ് തിരുവനന്തപുരം സ്വദേശിയായ ഷീലയെ ജയലളിത 2014 ല്‍ ഉപദേശകയായി നിയമിച്ചത്. 1976 ബാച്ച് ഐഎഎസ് ഓഫീസറാണ് ഷീല. തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ അസിസ്റ്റന്റ് കളക്ടറായാണ് ഷീലയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2011 ല്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിതയായതോടെയാണ് ജയലളിതയുടെ വിശ്വസ്തയായി മാറിയത്.

തന്റെ പിന്‍ഗാമിയായി ജയലളിത നിര്‍ദ്ദേശിച്ചിരിക്കുന്നത് നടന്‍ അജിത്തിനെയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. തന്റെ വിശ്വസ്ഥര്‍ക്ക് ജയലളിത രേഖാമൂലം നല്‍കിയ വില്‍പത്രത്തിലാണ് നടന്‍ അജിതിനെ തന്റെ പിന്‍ഗാമിയായി ജയലളിത പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതി ആശങ്കാജനകമായി തുടരുന്നതിനിടെ ജയലളിതയുടെ പിന്‍ഗാമിയെ സംബന്ധിച്ച് അണ്ണാ ഡി എം കെ യിലും തമിഴ്നാട് രാഷ്ട്രീയത്തിലും ചര്‍ച്ചകള്‍ മുറുകുകയാണ്.
ജയലളിത മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറേണ്ട സാഹചര്യം വന്നാല്‍ മുന്‍പ് രണ്ടു തവണയും സമാന സാഹചര്യത്തില്‍ മുഖ്യമന്ത്രിപദം വഹിച്ച മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനു തന്നെയായിരിക്കും തല്‍ക്കാലം സാധ്യത. എന്നാല്‍ ഇ പനീര്‍ശെല്‍വം മുഖ്യമന്ത്രി ആയാലും അത് താല്‍കാലിക നീക്കുപോക്ക് മാത്രമായിരിക്കും. പാര്‍ട്ടി അധ്യക്ഷനായി തമിഴ് സിനിമയിലെ യുവ സൂപ്പര്‍താരമായ അജിത്തിനെയാണ് ജയലളിത നിര്‍ദേശിച്ചിട്ടുള്ളതെന്ന് സൂചനയുണ്ട് . അതിനാല്‍ തല്‍ക്കാലം പനീര്‍ ശെല്‍വം മുഖ്യമന്ത്രിയായി തുടര്‍ന്നുകൊണ്ടുതന്നെ നടന്‍ അജിത് അമ്മയുടെ പിന്‍ഗാമിയായി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും