സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ജയലളിതയുടെ പിന്‍ഗാമി നടന്‍ അജിത്

വിമെന്‍പോയിന്‍റ് ടീം

അതിവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമിയായി ജയലളിത നിര്‍ദ്ദേശിച്ചിരിക്കുന്നത് നടന്‍ അജിത്തിനെ. തന്റെ വിശ്വസ്ഥര്‍ക്ക് ജയലളിത രേഖാമൂലം നല്‍കിയ വില്‍പത്രത്തിലാണ് നടന്‍ അജിതിനെ തന്റെ പിന്‍ഗാമിയായി ജയലളിത പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെ തുടര്‍ന്ന് അണ്ണാ ഡിഎംകെയില്‍ പൊട്ടിത്തെറിയുണ്ടായി. 

മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതി ആശങ്കാജനകമായി തുടരുന്നതിനിടെ ജയലളിതയുടെ പിന്‍ഗാമിയെ സംബന്ധിച്ച് അണ്ണാ ഡി എം കെ യിലും തമിഴ്‌നാട് രാഷ്ട്രീയത്തിലും ചര്‍ച്ചകള്‍ മുറുകിയത്. ജയലളിത മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറേണ്ട സാഹചര്യം വന്നാല്‍ മുന്‍പ് രണ്ടു തവണയും സമാന സാഹചര്യത്തില്‍ മുഖ്യമന്ത്രിപദം വഹിച്ച മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനു തന്നെയായിരിക്കും തല്‍ക്കാലം സാധ്യത.
ഇ പനീര്‍ശെല്‍വം മുഖ്യമന്ത്രി ആയാലും അത് താല്‍കാലിക നീക്കുപോക്ക് മാത്രമായിരിക്കും. പാര്‍ട്ടി അധ്യക്ഷനായി തമിഴ് സിനിമയിലെ യുവ സൂപ്പര്‍താരമായ അജിത്തിനെയാണ് ജയലളിത നിര്‍ദേശിച്ചിട്ടുള്ളതെന്ന് സൂചനയുണ്ട് . അതിനാല്‍ തല്‍ക്കാലം പനീര്‍ ശെല്‍വം മുഖ്യമന്ത്രിയായി തുടര്‍ന്നുകൊണ്ടുതന്നെ നടന്‍ അജിത് അമ്മയുടെ പിന്‍ഗാമിയായി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കും. 
ജയലളിതയ്ക്ക് ശേഷം ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ പോന്ന നേതൃത്വം പാര്‍ട്ടിയില്‍ ഉണ്ടായില്ലെങ്കില്‍ പാര്‍ട്ടി ശിഥിലമാകും എന്ന പൊതുധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. തമിഴ്‌നാട് രാഷ്ട്രീയം സിനിമാ മേഖലയുമായി ബന്ധപെട്ടു കിടക്കുന്നതിനാല്‍ ജയലളിതയ്ക്ക് ശേഷം അത്തരമൊരു നേതൃത്വം തന്നെ പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കണമെന്ന ചിന്തയാണ് നേതൃത്വത്തിനുള്ളത് . നിലവില്‍ പാര്‍ട്ടിയ്ക്കകത്ത് അത്തരം ഒരു നേതാവില്ല. 
തമിഴ് സിനിമയില്‍ ജയലളിതയുമായി ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന നടനാണ് അജിത്. പാര്‍ട്ടി അണികള്‍ക്കിടയിലും അജിത് പ്രിയങ്കരനാണ്. എന്നാല്‍ അമ്മയ്ക്ക് ശേഷം പൊടുന്നനെ രാഷ്ട്രീയത്തിലേയ്ക്ക് വരുന്നതിനാല്‍ അജിത് ഉടന്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാകില്ല. അജിത് ഭരണ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാകുന്നതുവരെ പകരം പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി തുടരാനാണ് സാധ്യത. 
എന്നാല്‍ പാര്‍ട്ടിയുടെയും ഭരണത്തിന്റെയും കടിഞ്ഞാന്‍ അജിത്തിന്റെ കൈകളിലായിരിക്കും. എന്നാല്‍ ജയലളിതയുടെ തോഴി ശശികലയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇപ്പോള്‍ തന്നെ പനീര്‍ശെല്‍വത്തിനെതിരെ കരുക്കള്‍ നീക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 
അമ്മയ്ക്ക് ശേഷം ശശികലയ്ക്ക് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സ്ഥാനം ഉണ്ടാകില്ലെന്ന ഭയം അവരെ വല്ലാതെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. ജയലളിത അവര്‍ക്കുള്ള ജ്യോതിശാസ്ത്രപരമായ ചില ഉപദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഏറെ ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടും ശശികലയെ ഒപ്പം നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ജയലളിതയ്ക്ക് ശേഷം അത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കില്ല. അതിനാല്‍ ശശികലയുടെ പ്രസക്തിയും അപ്രസക്തമാകും. അതൊഴിവാക്കാന്‍ അടുപ്പക്കാരെ ഒപ്പം കൂട്ടി ശക്തിപരീക്ഷണങ്ങള്‍ക്ക് കോപ്പുകൂട്ടുകയാണ് ഇപ്പോള്‍ ശശികല . അതെത്രകണ്ട് വിജയിക്കും എന്ന് കണ്ടറിയണം . എന്നാല്‍ അജിത്തിനെ അനന്തരാവകാശിയായി പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെയുള്ള രേഖാമൂലമുള്ള നിര്‍ദേശങ്ങള്‍ പനീര്‍ശെല്‍വം ഉള്‍പ്പെടെയുള്ള നേതാക്കളെ അവര്‍ ഏല്‍പിച്ചിട്ടുണ്ടത്രെ.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും