സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

നിങ്ങള്‍ എന്റെ മകളെപ്പോലെ തന്നെയാണ്ഃ സുഷമ സ്വരാജ്

വിമെന്‍പോയിന്‍റ് ടീം

ഇന്ത്യയിലെത്തിയ പാകിസ്താനി പെണ്‍കുട്ടികളുടെ പ്രതിനിധി സംഘത്തിന് സഹായവുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. നിങ്ങള്‍ എന്റെ മകളെപ്പോലെ തന്നെയാണെന്നും എല്ലാ സുരക്ഷയും നിങ്ങള്‍ക്കായി ഒരുക്കുമെന്നുമായിരുന്നു സുഷമയുടെ മറുപടി. പാക് പെണ്‍കുട്ടികളുടെ സമാധാന സംഘത്തിന് അധികൃതര്‍ സുരക്ഷ ഒരുക്കിയിരുന്നു. പക്ഷേ ഉടനെ മടങ്ങിയെത്താന്‍ പാകിസ്താന്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ പതിനിധി സംഘം സമ്മര്‍ദ്ദത്തിലായി.ഒക്ടോബര്‍ 1ന് ആഘേസെ ദോസ്തി എന്ന സമാധാന സംഘത്തിന്റെ കണ്‍വീനര്‍ ആലിയ ഹരീര്‍ എന്ന പെണ്‍കുട്ടിയാണ് വിദേശകാര്യ മന്ത്രിയോട് പ്രശ്‌നങ്ങള്‍ സംസാരിച്ചത്. തിരിച്ച് മടങ്ങാനുള്ള എല്ലാ സഹായവും ഉറപ്പ് നല്‍കിയ വിദേശകാര്യ മന്ത്രിയുടെ സമീപനത്തിലെ സന്തോഷം ആലിയ ട്വിറ്ററിലൂടെ പങ്കുവെച്ചു. ഇതിന് ഉടന്‍ വിദേശകാര്യ മന്ത്രിയും മറുപടി പറഞ്ഞു. ആലിയ, നിങ്ങളുടെ ക്ഷേമത്തിന്റെ കാര്യത്തില്‍ എനിക്കും ഉത്കണ്ഠയുണ്ട്. പെണ്‍മക്കളുടെ കാര്യത്തില്‍ അതിര്‍ത്തികള്‍ ഇല്ല, അവര്‍ എല്ലാവരുടേയും മക്കളാണ്.- ഇതായിരുന്നു സുഷമയുടെ ട്വീറ്റ്. ഇന്ത്യയില്‍ നടക്കുന്ന ഗ്ലോബല്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനായാണ് പാക്കിസ്ഥാനില്‍ നിന്നുള്ള 19 പെണ്‍കുട്ടികള്‍ ഇന്ത്യയിലെത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയത്. 11ാമത് ഗ്ലോബല്‍ യൂത്ത് ഫെസ്റ്റിവലിന്റെ സമാപനം ഇന്നലെയായിരുന്നു. പാക് നിയന്ത്രണരേഖ കടന്ന് ഇന്ത്യ നടത്തിയ ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനില്‍ നിന്നും പെണ്‍കുട്ടികളെ ഇന്ത്യയിലേക്കയക്കുന്നതില്‍ പേടിയുണ്ടെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സംഘാടകരോട് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയിലെത്തിയ കുട്ടികളെ പറഞ്ഞതിലും നേരത്തെ തന്നെ പാക്കിസ്ഥാനില്‍ തിരിച്ചെത്തിക്കുമെന്നും അവര്‍ ഇന്ത്യയില്‍ സുരക്ഷിതരാണെന്നും സംഘാടകര്‍ വ്യക്തമാക്കി. വാഗാ അതിര്‍ത്തി വഴി ബസ്സിലാണ് പെണ്‍കുട്ടികളെ പാക്കിസ്ഥാനിലെത്തിച്ചത്. തിരിച്ച് പാകിസ്താനിലെത്തിയ ആലിയ വീ്ണ്ടും സുഷമ സ്വരാജിന് മറുപടി അയച്ചു. ‘താങ്കള്‍ മകളെന്ന് പറഞ്ഞതിലൂടെയുള്ള ആദരവും സ്‌നേഹവും കിട്ടി. മറ്റെന്ത് വേണം. പ്രതിനിധി സംഘം സുരക്ഷിതരായി പാകിസ്താനിലെത്തി. താങ്കള്‍ക്ക് നന്ദി. സ്വന്തം നാട്ടിലെത്തിയ അതേ വികാരമാണ് ഇന്ത്യയിലെത്തിയപ്പോഴും തങ്ങള്‍ക്ക് തോന്നിയതെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞിരുന്നു. ഇന്ത്യയില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ച സ്‌നേഹത്തിനും സഹകരണത്തിനും അവര്‍ നന്ദിയും രേഖപ്പെടുത്തി. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും