സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന്​ മദ്രാസ്​ ഹൈകോടതി

വിമെന്‍പോയിന്‍റ് ടീം

മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന്​ മദ്രാസ്​ ​ൈഹകോടതി തമിഴ്​നാട്​ സർക്കാറിനോട്​ ആവശ്യപ്പെട്ടു. ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന്​ ആവശ്യപ്പെട്ട്​ സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിച്ചാണ്​ ​ൈഹകോടതിയുടെ നിർദേശം​. ആരോഗ്യനില വെളിപ്പെടുത്തി മെഡിക്കൽ ബുള്ളറ്റിനുകൾ ഇറങ്ങുന്നുണ്ടെന്ന്​ സർക്കാർ അഭിഭാഷകൻ അറിയിച്ചെങ്കിലും കോടതി തള്ളി. ജനങ്ങൾക്ക്​ അറിയാനുള്ള അവകാശമുണ്ടെന്ന്​ കോടതി വ്യക്തമാക്കി. ആരോഗ്യ നില അറിയിക്കാൻ സർക്കാർ അഭിഭാഷകൻ  ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ടു. ഇത്​ കോടതി അംഗീകരിക്കുകയായിരുന്നു.

സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയില്‍ മറ്റു മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഭരണപരമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാന്‍ പറ്റിയ മാനസികവും ശാരീരികവുമായ ആരോഗ്യം മുഖ്യമന്ത്രിക്കുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട്​ പൊതുപ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമിയാണ്​ കോടതിയെ സമീപിച്ചത്​. ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി,  ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, അപ്പോളോ ആശുപത്രി അധികൃതര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് പരാതി. മുഖ്യമന്ത്രിയുടെ ചിത്രങ്ങളോടൊപ്പം മെഡിക്കല്‍ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കാൻ ആശുപത്രി അധിക​ൃതരോട്​ നിർദേശിക്കണമെന്ന്​ ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

ചികിത്സയില്‍ കഴിയുന്ന ജയലളിതയുടെ ചിത്രം പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നില്ലെന്നും മുമ്പ് അവകാശപ്പെട്ടതുപോലെ മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടാല്‍ മതിയെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.

അതേസമയം, ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന്  അപ്പോളോ ആശുപത്രി ഇന്നലെ രാത്രി ഏഴുമണിയോടെ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി. അണുബാധയെ ചെറുക്കാന്‍ ആന്‍റിബയോട്ടിക്കുകളും ശ്വസനത്തിന് സഹായകരമായ സംവിധാനങ്ങളും നല്‍കിവരുന്നു. ചികിത്സയോട് ശരീരം പ്രതികരിക്കുന്നുണ്ട്. പനിയും നിര്‍ജലീകരണവും ബാധിച്ച് ആശുപത്രിയിലായ ജയലളിതയുടെ ആരോഗ്യനില ഇടക്ക് മോശമായെന്നുതന്നെയാണ് ബുള്ളറ്റിനിലൂടെ തിരിച്ചറിയുന്നത്. ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടുള്ളതിനാല്‍ വെന്‍റിലേറ്റര്‍ സൗകര്യ ലഭ്യമാക്കിയിട്ടുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നുണ്ട്​.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും