സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ദളിതരുടെ ഉണര്‍വുകള്‍ക്ക് പാട്ടുകളൊരുക്കി ഗിന്നി മാഹി

വിമെന്‍പോയിന്‍റ് ടീം

ദീര്‍ഘകാലമായി നേരിടുന്ന ജാതി വിവേചനത്തിനും ആക്രമണങ്ങള്‍ക്കുമെതിരായി രാജ്യത്താകമാനം പുതിയ ദളിത് ഉണര്‍വുകള്‍ ഉണ്ടാവുമ്പോള്‍ ആ വിമോചന പോരാട്ടങ്ങളെ സംഗീതം കൊണ്ട് മുന്നില്‍ നിന്ന് നയിക്കുകയാണ് ഗിന്നി മാഹി എന്ന പതിനേഴുകാരി.ലളിത സംഗീതം കൊണ്ടല്ല അടിസ്ഥാന ജനതയുടെ ജീവിതത്തെ അടയാളപ്പെടുത്തുന്ന തരത്തില്‍ റാപ്പ് സംഗീത വിഭാഗമാണ് ഗിന്നി മാഹി കൈകാര്യം ചെയ്യുന്നത്.

ഗിന്നി മാഹി ഇപ്പോള്‍ 'ചമര്‍ പോപ്പിന്റെ' ഉപജ്ഞാതാവാണ്. സ്വാഭാവികമായും ചമര്‍ പോപ്പെന്താണെന്നു സംശയമുണരാം. പഞ്ചാബില്‍ ദളിതുകള്‍ അല്ലെങ്കില്‍ ചമറുകള്‍ എന്നറിയപ്പെടുന്നവരുടെ ഇടയില്‍ നിന്ന് വരുകയും പുതിയ പാട്ടിന്റെ വഴികള്‍ സൃഷ്ടിക്കുകയും ചെയ്തതിനാലാണ് ഗിന്നി മാഹിയുടെ പാട്ടുകളെ ചമര്‍ പോപ്പെന്നു വിളിക്കുന്നത്.

സമത്വത്തെയും അംബേദ്ക്കറെയും ഭരണഘടനയെയും രവിദാസിനെ കുറിച്ചുമൊക്കെ പ്രതിപാദിക്കുന്ന 'ഡേഞ്ചര്‍ ചമര്‍' എന്ന പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞിരിക്കുന്നു.സിഖ് വംശജര്‍ കൂടുതലായുള്ള പഞ്ചാബില്‍ രവിദാസ് രൂപം കൊടുത്ത രവിദാസ്സിയ എന്ന ദളിത് സംവിധാനത്തിലാണ് ഗിന്നി മാഹിയുടെ കുടുംബം വിശ്വസിക്കുന്നത്. അതു കൊണ്ടു തന്നെ ഗിന്നി മാഹിയുടെ പാട്ടുകളില്‍ രവിദാസും അംബേദ്ക്കറും കടന്നു വരുന്നു.
ഞാന്‍ അംബേദ്ക്കറെ കുറിച്ച് പാടുന്നത് നമ്മുടെ സമൂഹത്തില്‍ അദ്ദേഹത്തിനുള്ള ജനപ്രീതി മുതലെടുക്കുന്നതിനല്ല മറിച്ച് അദേഹം മനുഷ്യത്വപരമായ മൂല്യങ്ങളെ കുറിച്ച് സംസാരിച്ചതിനാലാണ് എന്ന് ഗിന്നി മാഹി പറയുന്നു.

എന്നാല്‍ താനൊരു തീരുമാനമെടുത്തല്ല ദളിത് ഗായികയായതെന്ന് ഗിന്നി പറയുന്നു. സാധാരണ പാടുന്ന ഏതൊരു കുട്ടിയും ആഗ്രഹിക്കുന്നത് പോലെ ബോളിവുഡില്‍ പാടണമെന്ന് തന്നെയായിരുന്നു തന്റെ ആഗ്രവും. അങ്ങനെ വേദികളില്‍ താന്‍ പാടുകയും ജനപ്രീതി നേടുകയും ചെയ്ത സമയത്ത് ഒരു ആരാധകന്റെ ചോദ്യമാണ് തന്നെ മാറ്റി മറിച്ചതെന്ന് ഗിന്നി പറഞ്ഞു.അങ്ങനെ 17ാം വയസ്സില്‍ ഡേഞ്ചര്‍ ചമാര്‍ എന്ന പാട്ട് പാടി ചിത്രീകരിച്ച് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തു. ആ പാട്ട് ദളിതുകളോട് അസമത്വത്തിനെതിരായും സാമ്പത്തിക അടിമതത്വത്തിനെതിരായും ഒരുമിക്കാനാവശ്യപ്പെടുന്നതാണ്. ഇങ്ങനെ നേരത്തെ ആവശ്യപ്പെട്ട രണ്ട് ഗുരുക്കന്‍മാരെ ഓര്‍ത്തും അവരുടെ വാക്കുകള്‍ ചേര്‍ത്തുമായിരുന്നു ഞാന്‍ ആ ഗാനം ചെയ്തത്. അംബേദ്ക്കറും രവിദാസുമായിരുന്നു ആ ഗുരുക്കന്‍മാര്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും