സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ജയലളിതയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

വിമെന്‍പോയിന്‍റ് ടീം

നീണ്ട ആശയക്കുഴപ്പത്തിനും അഭ്യൂഹത്തിനുമൊടുവില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത വീണ്ടും ആരോഗ്യത്തിലേക്കു തിരിച്ചുവരുന്നതായി വ്യക്തമായ സൂചന. മൂന്നു ദിവസം മുന്‍പ് അതിഗുരുതര നിലയിലായിരുന്ന ജയ ഇപ്പോള്‍ ആ ഘട്ടം പിന്നിട്ടുവെന്ന് അപ്പോളോ ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

രക്തത്തിലെ ഗുരുതര അണുബാധയാണ് ജയയെ മരണമുഖത്തുവരെ എത്തിച്ചത്. ഇതിനൊപ്പം രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രിക്കാന്‍ കഴിയാത്ത വിധം ഉയരുകയും ചെയ്തു.അണുബാധ നിയന്ത്രിച്ചു കൊണ്ടുവന്നിട്ടുണ്ട്. ഇതേസമയം, രക്തസമ്മര്‍ദ്ദവും പ്രമേഹവും ഇടവിട്ട് ഗുരുതരമായി ഇപ്പോഴും ഉയരുന്നുണ്ട്. ഇതു രണ്ടും ഹൃദയത്തെ ബാധിക്കുമോ എന്ന ആശങ്ക ഡോക്ടര്‍മാര്‍ക്കുണ്ട്.

ജയയുടെ ചികിത്സാര്‍ത്ഥം ബ്രിട്ടനില്‍ നിന്നെത്തിയ ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ദ്ധന്‍ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബിയാല്‍ തിരികെ പോയി. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അദ്ദേഹം മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും ജയയുടെ ആരോഗ്യനില അവലോകനം ചെയ്യുകയും ചെയ്യുന്നുണ്ട്.

ഇതിനിടെ ട്രാഫിക് രാമസ്വാമി എന്ന പൊതു പ്രവര്‍ത്തകന്‍ ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ചു വിവരം അറിയിക്കണമെന്നും ജയയുടെ ആശുപത്രിക്കിടക്കയിലെ ഫോട്ടോ പുറത്തുവിടണമെന്നും ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതയില്‍ പൊതു താത്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവവും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും ജയയെ സന്ദര്‍ശിച്ചിട്ട് അവരും വിവരമൊന്നും പുറത്തുപറയാത്തതില്‍ സംശയമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി നാളെ (ചൊവ്വ) പരിഗണിച്ചേക്കും.

ജയ ആശുപത്രി വിട്ടു പോയസ് ഗാര്‍ഡനില്‍ എത്തിയാലും പഴയതുപോലെ ഓഫീസ് കാര്യങ്ങള്‍ നോക്കാന്‍ പ്രാപ്തിയുണ്ടാവുമോ എന്ന സംശയം ഡോ. റിച്ചാര്‍ഡ് ജോണ്‍ ബിയാല്‍ തന്നെ പ്രകടിപ്പിച്ചതായാണ് അറിയുന്നത്. മുഖ്യമന്ത്രി പദം പേരിനു വഹിച്ചുകൊണ്ട് വിശ്വസ്തരെ ആരെയെങ്കിലും ഭരണച്ചുമതല ഏല്‍പ്പിക്കാന്‍ ജയ നിര്‍ബന്ധിതയായേക്കുമെന്നാണ് അറിയുന്നത്.ഇതിനിടെ, ജയയ്ക്കു മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും സുരക്ഷാകാരണങ്ങളാല്‍ വിവരം പുറത്തുവിടാത്തതാണെന്നഉം ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. മെഡിക്കല്‍ ബുള്ളറ്റിനിലും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍ പറയുന്നുണ്ട്.

A PIL was filed in the Madras High Court seeking a detailed report from the government on the health condition of Chief Minister J Jayalalithaa and releasing of photographs of the meeting she is said to have had with her cabinet colleagues and officials in the hospital, where she is admitted. The petitioner “Traffic” Ramaswamy, a social activist, submitted that the people of Tamil Nadu were eager to know about the health condition of Jayalalithaa.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും