സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മഹാത്മാഗാന്ധിയ്‌ക്കെതിരെ വി.എച്ച്.പി നേതാവ് സാധ്വി പ്രാചി

വിമെന്‍പോയിന്‍റ് ടീം

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയ്‌ക്കെതിരെ വി.എച്ച്.പി നേതാവ് സാധ്വി പ്രാചി. മഹാത്മാഗാന്ധിയുടെ വെടിവെച്ചു കൊന്ന ഗോദ്‌സയെ സെല്യൂട്ട് ചെയ്യാനേ തനിക്കു കഴിയൂവെന്നാണ് സാധ്വി പ്രാചി പറഞ്ഞത്. ഇന്ത്യാ വിഭജനത്തിനും കശ്മീര്‍ പ്രശ്‌നത്തിനും ഉത്തരവാദി ഗാന്ധിയാണെന്നും സാധ്വി പ്രാചി ആരോപിച്ചു. 

ഗാന്ധി ഒരിക്കലും തന്റെ മാതൃകയല്ല എന്നു വ്യക്തമാക്കിയ അവര്‍ ഗാന്ധിയെ വധിച്ച ഗോദ്‌സയെ മാത്രമേ തനിക്കു സല്യൂട്ട് ചെയ്യാന്‍ കഴിയൂവെന്നും പറഞ്ഞു. ഇന്ത്യയിലുള്ള പാകിസ്ഥാന്‍ താരങ്ങള്‍ക്കെതിരെയും സാധ്വി പ്രാചി രംഗത്തുവന്നു. അവരുടെ കഴിവ് സ്വന്തം രാജ്യത്ത് കാട്ടിയാല്‍ മതിയെന്നാണ് സാധ്വി പ്രാചി പറഞ്ഞത്. 

ഇതിനു പുറമേ പാക് താരങ്ങളോട് സിമ്പതി തോന്നുന്ന സല്‍മാന്‍ ഖാനെയും ഷാരൂഖ് ഖാനെയും ആമിര്‍ ഖാനെയും പോലുള്ള പാകിസ്ഥാനിലേക്കു പോകണമെന്നും സാധ്വി പ്രാചി പറഞ്ഞു. പാക് കലാകാരന്മാര്‍ക്കെതിരായ പ്രതിഷേധത്തിനെതിരെ സല്‍മാന്‍ ഖാന്‍ അടുത്തിടെ രംഗത്തുവന്നിരുന്നു. അവര്‍ കലാകാരന്മാരാണ് തീവ്രവാദികളല്ല എന്നു പറഞ്ഞാണ് സല്‍മാന്‍ രംഗത്തുവന്നിരുന്നത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും