സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

കന്യകാത്വ പരിശോധന നിര്‍ബന്ധമാക്കണം;പ്രതിഷേധം ശക്തം

വിമെന്‍പോയിന്‍റ് ടീം

സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നേടുന്നതിന് കന്യകാത്വ പരിശോധന നിര്‍ബന്ധമാക്കണമെന്ന പാര്‍ലമെന്റ് അംഗത്തിന്റെ പരാമര്‍ശത്തിനെതിരെ ഈജിപ്തില്‍ പ്രതിഷേധം ശക്തം. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യോഗത്തില്‍ പങ്കെടുക്കവേ എം.പിയായ എല്‍ഹാമി അഗിനയാണ് വിവാദ നിര്‍ദേശം മുന്നോട്ടുവച്ചത്. സര്‍വകലാശാലാ പ്രവേശനത്തിന് അപേക്ഷിക്കുമ്പോള്‍ കന്യകാത്വ പരിശോധനയുടെ ഫലം കൂടി സമര്‍പ്പിക്കണമെന്നാണ് ഇദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശം. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉഭയ സമ്മതത്തോടെയുള്ള വിവാഹം വ്യാപകമായതിനെ തുടര്‍ന്നാണ് എല്‍ഹാമി ഈ നിര്‍ദേശവുമായി രംഗത്തെത്തിയത്. നവാസ് ഓര്‍ഫി എന്ന പേരിലറിയപ്പെടുന്ന ഇത്തരം വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ല. കന്യകാത്വ പരിശോധനാ ഫലം വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കണമെന്നും ഇദ്ദേഹം പറയുന്നു. 

ഇല്‍ഹാമിയുടെ പ്രസ്താവന രാജ്യത്തെ സ്ത്രീകള്‍ക്ക് മതിപ്പ് കേടുണ്ടാക്കിയെന്നും കേസെടുക്കണമെന്നാവശ്യപ്പെട്ട് വനിതാ സംഘടനകള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇല്‍ഹാമിയെ പാര്‍ലിമെന്റില്‍ നിന്നും പുറത്താക്കണമെന്നും ക്രിമിനല്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കമമെന്നും പരാതിയില്‍ പറഞ്ഞതായി ദേശീയ വനിതാ കൗണ്‍സില്‍ മേധാവിയായ മുര്‍സി പറഞ്ഞു. വിദ്യാര്‍ഥികളുടെ ഇടയില്‍ വ്യാപകമായ ഇത്തരം വിവാഹങ്ങള്‍ ഈജിപ്തില്‍ ഈയിടെയായി വര്‍ദ്ധിച്ചു വരികയാണ്. ഇതിനെതിരെ മുസ്‌ലിം പുരോഹിതര്‍ നിരന്തരം ശബ്ദമുയര്‍ത്തി വരികയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും