സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സര്‍ക്കാരിന്റെ ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കും; ഗീതാ ഗോപിനാഥ്

വിമെന്‍പോയിന്‍റ് ടീം

സര്‍ക്കാരിന് നല്‍കേണ്ട ഉപദേശത്തെപ്പറ്റിയൊക്കെയുള്ള തീരുമാനം പിന്നീട് അറിയിക്കാമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്.

ധനമന്ത്രി തോമസ് ഐസക്, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്തുമെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയും ഘടകങ്ങളും അറിഞ്ഞ ശേഷം എന്തുതരം ഉപദേശം നല്‍കണമെന്ന് തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു. സര്‍ക്കാറിന്റെ ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.

ഗീതാ ഗോപിനാഥ് കഴിഞ്ഞ ദിവസമാണ് തലസ്ഥാനത്തെത്തിയത്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുമായി അവര്‍ ചര്‍ച്ച നടത്തും.
രാവിലെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഐ.എ.എസും ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ എന്നിവരുമായി ഗീത ഗോപിനാഥ് ചര്‍ച്ച നടത്തിയിരുന്നു.

നേരത്തെ, മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചതിനെ വലിയ വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. പുതിയ സാമ്പത്തികനയങ്ങളെക്കുറിച്ച് വിദഗ്ധാഭിപ്രായം തേടാനാണു ഗീതയെ നിയമിച്ചതെന്നു പിന്നീടു മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.

പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ പ്രതിഫലമില്ലാതെയാണ് ഗീതയെ നിയമിച്ചത്. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയയായ സാമ്പത്തിക വിദഗ്ധയാണ് കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ ഗീതാ ഗോപിനാഥ്. സ്ഥാനമേറ്റതിനുശേഷം ആദ്യമായാണ് അവര്‍ കേരളത്തിലെത്തുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും