സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

മുഖാവരണം അണിയുന്നതിന് നിരോധനം

വിമെന്‍ പോയിന്‍റ് ടീം

 പൊതുസ്ഥലങ്ങളില്‍ മുഖാവരണം അണിയുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ബള്‍ഗേറിയന്‍ സര്‍ക്കാര്‍ നിയമം പാസാക്കി. വെള്ളിയാഴ്ച്ചയാണ് ഇത് സംബന്ധിച്ച നിയമം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയത്. യൂറോപ്പിനെ കേന്ദ്രീകരിച്ച് ഭീകരാക്രമണങ്ങള്‍ നിരന്തരമായി ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ അത് തടയുന്നതിനായാണ് പുതിയ തിരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.

മുഖം തിരിച്ചറിയുന്നതിന് പുതിയ നിയമം സഹായകമാകുമെന്ന് തിരുമാനത്തെ പിന്തുണക്കുന്നവര്‍ പറയുന്നു. ദേശീയ പാര്‍ട്ടിയായ പാട്രിയോട്ടിക്ക് ഫ്രണ്ടിന്റെ നേതൃത്വത്തിലാണ് ബുര്‍ഖ നിരോധനവുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് തുടക്കമായത്. യൂറോപിലെ മറ്റ് രാജ്യങ്ങളിലും ഇത്തരത്തില്‍ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഫ്രാന്‍സ്, നെതര്‍ലാണ്ട്, ബെല്‍ജിയം എന്നിവിടങ്ങളില്‍ ബുര്‍ഖ നിരോധനവുമായി ബന്ധപ്പെട്ട് വ്യത്യസ്ത നിയമങ്ങള്‍ നിലനില്‍ക്കുന്നു.

നിയമം പാലിക്കാത്തവര്‍ 1500 ലെവ്‌സ്( 57,074 രൂപ) ഫൈന്‍ നല്‍കണമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു. ഏപ്രിലില്‍ സെന്‍ട്രല്‍ ബള്‍ഗേറിയന്‍ പട്ടണമായ പസാര്‍സിക്കില്‍ മുഖം മുഴുവനായി മറക്കുന്നതിനെതിരെ നിയമം പാസാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിഷയവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് നിയമം പാസാക്കിയത്. പൊതുസ്ഥലങ്ങള്‍, വിദ്യാലയങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ബുര്‍ഖ നിരോധിക്കാനാണ് തിരുമാനം.

മതപരമായ അസഹിഷ്ണുത ഉത്തരവ് മൂലം ഉണ്ടാകുമെന്നതായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ മതവുമായി ഇതിന് യാതൊരു ബന്ധവും ഇല്ലെന്നും രാജ്യസുരക്ഷ വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ തിരുമാനം എന്നും അധികൃതര്‍ വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും