സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സഭാവസ്ത്രം ഉപേക്ഷിച്ച് വിവാഹത്തിന് തയ്യാറെടുത്ത് രണ്ട് കന്യാസ്ത്രീകള്‍

വിമെന്‍ പോയിന്‍റ് ടീം

സഭാവസ്ത്രം ഉപേക്ഷിച്ച് സ്വവര്‍ഗവിവാഹത്തിലൂടെ ഒന്നിക്കാനൊരുങ്ങുകയാണ് രണ്ട് കന്യാസ്ത്രീകള്‍. ഇലിയിലെ ഫെഡറിക്ക, സൗത്ത് അമേരിക്കയിലെ ഇസബെല്‍ എന്നീ രണ്ട് കന്യാസ്ത്രീകളാണ് സ്വവര്‍ഗ വിവാഹത്തിനൊരുങ്ങുന്നത്. വത്തിക്കാനിലെ കന്യാസ്ത്രീ മഠത്തില്‍ വച്ച് കണ്ട് പരിചയപ്പെട്ട ഇവരുടെ അടുപ്പം വളര്‍ന്ന് വിവാഹം വരെയെത്തുകയായിരുന്നു. ഇവരുടെ വഴിവിട്ട അടുപ്പത്തോട് മേലധികാരികള്‍ പലതവണ അസംതൃപ്തി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഇരുവരും സഭാവസ്ത്രം ഉപേക്ഷിച്ച് ഒരുമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തരത്തില്‍ ഇറ്റലിയിലെ ആദ്യ സ്വവര്‍ഗ വിവാഹത്തിനൊരുങ്ങുകയാണീ കന്യാസ്ത്രീകള്‍.
മൂന്ന് വര്‍ഷമായി ഇരുവരും നല്ല അടുപ്പത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ഫ്രാന്‍സിസ്‌കന്‍ ഓര്‍ഡറില്‍ പ്രവര്‍ത്തിക്കവെയാണ് അടുക്കാന്‍ തുടങ്ങിയിരുന്നത്. സ്വവര്‍ഗ വിവാഹത്തിലേര്‍പ്പെടുന്നതിനായി വത്തിക്കാനുമായും കത്തോലിക്ക് ചര്‍ച്ചുമായുള്ള ബന്ധം വേര്‍പെടുത്തുന്നതിനുള്ള ഔപചാരിക നടപടികള്‍ അനുവര്‍ത്തിക്കുയായിരുന്നു.നോര്‍ത്തേണ്‍ ഇറ്റലിയിലെ പിഡ്മണ്ടില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വച്ചാണ് ഇരുവരും ഒന്നിക്കുന്നത്. ലൂക സാല്‍വയ് മേയറാണിതിന് നേതൃത്വം നല്‍കുന്നത്. മുന്‍ പുരോഹിതനായ ഫ്രാന്‍കോ ബാര്‍ബെറോയുടെ ആശീര്‍വാദം ഇക്കാര്യത്തില്‍ ഇരുവര്‍ക്കും ലഭിച്ചിരുന്നു. സ്വവര്‍ഗ വിവാഹത്തെ പിന്തുണച്ചതിന്റെ പേരില്‍ സഭയില്‍ നിന്നും പുറത്താക്കപ്പെട്ട വ്യക്തിയാണ് അദ്ദേഹം. തുടര്‍ന്നാണ് ഇത്തരക്കാരെ പിന്തുണയ്ക്കുന്നതിനായി അദ്ദേഹം നെറ്റ് വര്‍ക്കിങ് ഗ്രൂപ്പ് തുടങ്ങിയത്. ഇവിടെ വച്ചാണ് അദ്ദേഹം ഈ രണ്ട് മുന്‍ കന്യാസ്ത്രീകളെയും കണ്ടുമുട്ടിയിരിക്കുന്നത്. അവര്‍ ഇരുവരും സാവധാനം പരസ്പരം തിരിച്ചറിയുകയും പരസ്പരം അകലാനാവാത്ത വിധം അടുക്കുകയുമായിരുന്നു. ആഴത്തില്‍ പരസ്പരം വേര്‍പിരിക്കാനാവാത്ത അടുപ്പമുള്ള രണ്ട് നല്ല വ്യക്തികളാണ് ഇരു കന്യാസ്ത്രീകളുമെന്നാണ് ഫ്രാന്‍കോ വ്യക്തമാക്കുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും