സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

വിമെന്‍ പോയിന്‍റ് ടീം

പാക്കിസ്ഥാന് താക്കീതുമായി അമേരിക്ക. പാക്കിസ്ഥാന്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പാണ് അമേരിക്ക നല്‍കിയത്.ഉറി ഭീകരാക്രമണ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ നയതന്ത്ര യുദ്ധം മുറുകുന്നതിനിടെ ആക്രമണത്തെ അപലപിച്ച് യു.എസ് സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായി സൂസന്‍ റൈസ് ഇക്കാര്യം ഫോണിലൂടെ ചര്‍ച്ച ചെയ്തു. ഭീകരവാദത്തിനെതിരെ പാകിസ്ഥാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്നും റൈസ് ആവശ്യപ്പെട്ടു.

തീവ്രവാദത്തിനെതിരെ ഇന്ത്യയുടെ പ്രതിബദ്ധതയെ സൂസന്‍ റൈസ് പ്രശംസിച്ചു. തീവ്രവാദ ഗ്രൂപ്പുകളായ ലഷ്‌കറെ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് പോലെയുള്ള സംഘങ്ങളുടെ പ്രവര്‍ത്തനം പാകിസ്ഥാന്‍ തടയണമെന്നും ഇതിനായി പാക് സര്‍ക്കാര്‍ തക്കതായ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആക്രമണത്തില്‍ മരണപ്പെട്ട സൈനികരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നുവെന്നും അവര്‍ അറിയിച്ചു.

ലോകത്ത് നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കാന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ  നേതൃത്വത്തില്‍ നടത്തുന്ന ശ്രമങ്ങളേയും റൈസ് ഓര്‍മ്മിപ്പിച്ചു.കാശ്മീരിലെ നൗഗാവില്‍ ബി.എസ്.എഫ് പോസ്റ്റിന് നേരെ പാക്കിസ്ഥാന്‍ വെടിവെപ്പ് തുടങ്ങിയിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും