സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കേന്ദ്ര മന്ത്രി ഉമാഭാരതിക്ക് അറസ്റ്റ് വാറണ്ട്

വിമെന്‍ പോയിന്‍റ് ടീം

കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയസിങ്ങ് സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ കേന്ദ്രമന്ത്രി ഉമാഭാരതിക്ക് ഭോപാല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്. കോടതിയില്‍ ഹാജരാകാത്തതിനാണ് ഭോപാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഭൂഭാസ്‌കര്‍ യാദവ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 

ഉമാഭാരതി ക്യാബിനറ്റ് മ്ര്രന്തിയായതിനാല്‍ ചെറിയ റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അറസ്റ്റ് ചെയ്യാതിരിക്കുകയാണെന്നും സീനിയര്‍ സുപ്രണ്ട് തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ കോടതി ഉത്തരവ് നടപ്പിലാക്കണമെന്നും മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. 2003ലാണ് ദ്വിഗ്‌വിജയ സിങ് കോടതിയില്‍ മാനനഷ്ട ഹര്‍ജി നല്‍കിയിരുന്നത്. അറസ്റ്റ് ചെയ്യുന്നത് ഏഴു ദിവസത്തേക്ക് തടഞ്ഞു വെക്കണമെന്ന ഉമാഭാരതിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി. ആരുടെയെങ്കിലും താത്പര്യങ്ങള്‍ക്കനുസരിച്ച് 13 വര്‍ഷം പഴക്കമുള്ള കേസ് തടഞ്ഞു വെക്കാനാവില്ലെന്ന് കോടതി പറഞ്ഞു.

ഒക്ടോബര്‍ 19ന് മുമ്പാകെ ഉമാ ഭാരതിയെ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി പറഞ്ഞു. കോടതിയില്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കി കിട്ടാനായി അഭിഭാഷകനായ ഹരീഷ് മെഹ്ത്ത മുഖേന രണ്ട് അപേക്ഷകള്‍ ഉമാഭാരതി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

2003ല്‍ ദ്വിഗ് വിജയസിങ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരിക്കെ ഉന്നയിച്ച ആരോപണങ്ങള്‍ക്കാണ് ഉമാഭാരതിക്കെതിരെ ഹര്‍ജി നല്‍കിയിരുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും