സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സൈനിക നീക്കത്തെ പിന്തുണയ്ക്കുന്നുഃ സോണിയ ഗാന്ധി

വിമെന്‍ പോയിന്‍റ് ടീം

പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകളില്‍ സൈന്യം നടത്തിയ ഓപറേഷന്‍ പാകിസ്ഥാനുള്ള ശക്തമായ സന്ദേശമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിന് മുന്നോടിയായിട്ടാണ് സോണിയാ ഗാന്ധിയുടെ പ്രതികരണം. സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നതായും സോണിയ പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച നടത്തിയ സോണിയയുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജും ചര്‍ച്ച നടത്തി.സൈനികരെ പിന്തുണയ്ക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പ്രതികരിച്ചു. സൈനികരെ അഭിനന്ദിക്കുവെന്നും പാകിസ്ഥാനുള്ള മറുപടിയാണിതെന്നും ആന്റണി പ്രതികരിച്ചു. രാജ്യം സൈന്യത്തിനൊപ്പമാണെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗത്തിലും സൈനിക നീക്കത്തെ പ്രതിപക്ഷ പാര്‍ട്ടികളടക്കം പിന്തുണച്ചു.

നിലവിലെ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ വന്‍സുരക്ഷയാണ് സൈന്യം ഒരുക്കുന്നത്. അതിര്‍ത്തി ഗ്രാമങ്ങളില്‍ 10 കിലോമീറ്റര്‍ വിസ്തൃതിയില്‍ താമസിക്കുന്ന ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് സൈന്യം മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 553 കിലോമീറ്റര്‍ ദൂരമാണ് ഇന്ത്യാ-പാകിസ്ഥാന്‍ അതിര്‍ത്തി പങ്കിടുന്നത്.വാഗ അതിര്‍ത്തിയിലെ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങും സൈന്യം റദ്ദാക്കിയിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും