സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അനീതി കാണിച്ച് കേരള വനിതാ കമ്മീഷന്‍

വിമെന്‍ പോയിന്‍റ് ടീം

കേരള വനിതാ കമ്മീഷൻെറ അനീതി ചൂണ്ടിക്കാട്ടുന്ന ഈ പരാതി ഒന്ന്  ശ്രദ്ധിക്കൂ.

 '' 2015 മാർച്ച് 12 ന് കേരള വനിതാ കമ്മീഷനിൽ Dr.നന്ദകുമാർ കളരിക്കലിൻെറ ജാതി പീഡനത്തിനെതിരെ പരാതി നൽകിയിരുന്നു. കോട്ടയത്ത് കാഞ്ഞിരപ്പള്ളി,പാല, കളക്ടറേറ്റ് എന്നീ ഇടങ്ങളിലായി കമ്മീഷൻ നടത്തിയ നാല് സിറ്റിംഗിൽ ഞാൻ ഹാജരായി. എതിർ കക്ഷിയായ നന്ദകുമാർ കളരിക്കൽ ഒരു തവണ പോലും കമ്മീഷൻ മുൻപാകെ ഹാജരായില്ല. ഇന്ന് കമ്മീഷൻ വെബ്സൈറ്റിൽ പരാതിയുടെ അവസ്ഥ അറിയാൻ സെർച്ച് ചെയ്തപ്പോൾ മനസ്സിലായത് അന്വേഷണം അവസാനിപ്പിച്ചു എന്നാണ്. ആരോപണ വിധേയനെ ഒരിക്കൽപോലും ഹാജരാക്കാൻ സാധിക്കാത്ത കമ്മീഷൻ എനിക്ക് അറിയിപ്പ് നൽകാതെ പരാതി അവസാനിപ്പിച്ചിരിക്കുന്നു..!.. കമ്മീഷൻ ചെയർമാൻ ശ്രീമതി റോസക്കുട്ടി ടീച്ചറെ ഫോണിൽ വിളിച്ച് സംസാരിച്ചു... കമ്മീഷന് ഒന്നിനും അധികാരമില്ലത്രേ !....
1.എൻെറ പരാതിയിൽ എന്ത് നടപടിയാണ് കമ്മീഷൻ സ്വീകരിച്ചത്? 
2.നോട്ടീസ് നൽകി നാലിടങ്ങളിലായി വിളിച്ചുവരുത്തി എന്തിന് എൻെറ പണവും സമയവും നഷ്ടപ്പെടുത്തി ?
3.പീഡനത്തിനിരയായ എന്നെ വീണ്ടും മാനസികമായി പീഡിപ്പിക്കുന്ന സമീപനം തന്നെയല്ലേ കമ്മീഷൻെറ ഭാഗത്തുനിന്നും ഉണ്ടായത്?
4'വനിതകൾക്ക് വേണ്ടി' എന്ന പേരിൽ പ്രഹസനമായി ഇത്തരത്തിൽ ഒരു കമ്മീഷൻ നിലകൊള്ളേണ്ടതിൻെറ ആവശ്യകത എന്ത് ?

ഈ ചോദ്യങ്ങൾ ഏതോ പരാതിക്കാരിയുടേതല്ല, നീതി നിഷേധിക്കപ്പെട്ട സ്ത്രീ സമൂഹത്തിന്റേതുകൂടിയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും