സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മാസവ്യാപാര കച്ചവടംഃ എക്‌സറേ പ്രായം പറയും

വിമെന്‍ പോയിന്‍റ് ടീം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ മാസവ്യാപാര കച്ചവടക്കാരുടെ പിടിയിലാകുന്നത് തടയാന്‍ എക്‌സ്‌റേയെ ഉപയോഗപ്പെടുത്തുകയാണ് ബംഗാളിലെ ലൈംഗിക തൊഴിലാളികളുടെ സംഘടനയായ ദര്‍ബാര്‍ മഹിളാ സമന്വയ കമ്മിറ്റി. 18 വയസ്സില്‍ താഴയുള്ള പെണ്‍കുട്ടികള്‍ മാംസവ്യാപാര കച്ചവടത്തിലേക്ക് വരുന്നത് വര്‍ധിക്കുകയാണ്. ഈ മേഖലയില്‍ ഏറെ താല്‍പ്പര്യവും ഇത്തരം കുട്ടികളെയാണെന്നതാണ് പ്രധാനകാരണമെന്ന് ദര്‍ബാര്‍ മഹിളാ സമന്വയ കമ്മിറ്റി പറയുന്നു.
വീട്ടിലെ ദാരിദ്രമോ, പെണ്‍വാണിഭസംഘങ്ങളുടെ പിടിയിലകപ്പെട്ടവരോ ഒക്കെയാണ് ചെറുപ്രായത്തിലേ മാസംവ്യാപാരരംഗത്തേക്ക് കടന്നുവരുന്നത്. ചോദിച്ചാല്‍ ഇവരെല്ലാം 18 വയസ്സ് തികഞ്ഞവരാണെന്നാകും മറുപടി. എന്നാല്‍ കണങ്കൈ, അരക്കെട്ട് എന്നിവയുടെ എസ്‌ക്‌റേയിലൂടെ പെണ്‍കുട്ടികളുടെ യഥാര്‍ത്ഥ പ്രായം എളുപ്പം കണ്ടെത്താനാകുമെന്ന് ദര്‍ബാര്‍ മഹിളാ സമന്വയ കമ്മിറ്റിയുടെ പ്രവര്‍ത്തക മഹാശ്വേത പറയുന്നു.ങ്ങളില്‍ ഉപയോഗിച്ചുവരുന്ന ഈ രീതി ബംഗാളിലെ ചുവന്നതെരുവായ സോനാഗച്ചിയിലാമണ് ആദ്യമായി നടപ്പാക്കുന്നത്. തുടര്‍ന്ന് പശ്ചിമബംഗാളില്‍ എല്ലായിടത്തേക്കും വ്യാപിപ്പിക്കാനും ദര്‍ബാര്‍ മഹിളാ സമന്വയ കമ്മിറ്റി പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നു. ഇതുവഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഈ രംഗത്തേക്ക് കടന്നുവരുന്നത് തടയാനാകുമെന്നും സംഘടന കണക്കുകൂട്ടുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മാസവ്യാപാരം തടയാന്‍ എക്‌സ്‌റേ സംവിധാനം അടുത്തുതന്നെ രാജ്യത്ത് മൊത്തം പ്രാവര്‍ത്തികമാകുമെന്നും കമ്മിറ്റി വിലയിരുത്തുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും