സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

ആളൂരിനെ ശാപവാക്കുകള്‍ കൊണ്ട് പൊതിഞ്ഞ് സൗമ്യയുടെ അമ്മ

വിമെന്‍ പോയിന്‍റ് ടീം

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായ അഡ്വ. ബി എ ആളൂരിനെ ശാപവാക്കുകള്‍ കൊണ്ട് പൊതിഞ്ഞ് സൗമ്യയുടെ അമ്മ. കൈരളി ടിവിയിലെ ടോക് ഷോയായ സെല്‍ഫിയുടെ വരാനിരിക്കുന്ന ലക്കത്തിലാണ് സൗമ്യയുടെ മാതാവ് സുമതി പൊട്ടിത്തെറിച്ചത്.ഇതാദ്യമായി ആളൂരും സുമതിയും നേരില്‍ കാണുന്നത്.ആളൂര്‍ വക്കീല്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍ താന്‍ വരില്ലായിരുന്നുവെന്നുംു സൗമ്യയുടെ മാതാവ് പറഞ്ഞു. എന്നോട് ആളൂര്‍ വക്കീല്‍ ഉണ്ടെന്ന് പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്ന് പറയതെയാണ് എന്നെ ഇതിലേക്ക് ക്ഷണിച്ചത്. അയാള്‍ ഉണ്ടായിരുന്നെങ്കില്‍ താന്‍ പങ്കെടുക്കില്ലായിരുന്നു. ആളൂരിനെ കണ്ടു കൈരളിയുടെ സ്റ്റുഡിയോ ഫ്‌ളോറില്‍ നെഞ്ചുപൊട്ടിയാണു സൗമ്യയുടെ മാതാവ് സുമതി പ്രതികരിച്ചത്. നെഞ്ചുപൊട്ടി ഞാന്‍ പറയുകാ, അവനെവിടെയെങ്കിലും ജീവിച്ചിരുന്നാല്‍, ആ ആളൂരാന്‍ വക്കീലിന്റെ മകള്‍ക്ക് ഇതിലും വലിയ ദുരന്തം സംഭവിച്ചിരിക്കുമെന്ന് സുമതി പറഞ്ഞു. ആ അമ്മയുടെ ശാപവാക്കുകള്‍ കേട്ടതോടെ ആളൂര്‍ നിശബ്ദമായി കണ്ണടയ്ക്കുന്നതും വീഡിയോയില്‍ കാണാം

സൗമ്യയെ ട്രെയിനില്‍നിന്നു തള്ളിയിട്ടതെന്ന് ആദ്യം പറഞ്ഞിരുന്ന ചാര്‍ളി തോമസും ഗോവിന്ദച്ചാമിയും ഒരാള്‍ തന്നെയാണോ എന്ന് അവതാരക ഭാഗ്യലക്ഷ്മി ചോദിച്ചു. കേസില്‍ ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍നിന്ന് ഒഴിവാക്കിയ സുപ്രീം കോടതി വിധിയില്‍ തൊണ്ണൂറ്റൊമ്പതേമുക്കാല്‍ ശതമാനം മാറ്റമുണ്ടാകില്ലെന്നു ബി എ ആളൂര്‍ പറഞ്ഞു.
പ്രശസ്ത ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി അവതരിപ്പിക്കുന്ന പരിപാടിയില്‍ സിബി മാത്യൂസ് ഐപിഎസ്, അഡ്വ. വിനീത്, കെ സി റോസക്കുട്ടി, ഡോ. എ ജി ഒലീന എന്നിവരും പങ്കെടുക്കുന്നുണ്ട്. നൈന സുനിലാണു പ്രൊഡ്യൂസര്‍. ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ രാത്രി ഒമ്പതിന് കൈരളി ടിവിയില്‍ സെല്‍ഫി സംപ്രേഷണം ചെയ്യും. അതേസമയം സൗമ്യയുടെ മാതാവിനെ സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചത് ആളൂര്‍ ഉണ്ടെന്ന് അറിയാതെയാണെന്ന വിമര്‍ശനം ശക്തമാണ്.ആളൂരുണ്ടെന്ന കാര്യം രഹസ്യമാക്കി വച്ചതിനൊപ്പം പരിപാടിയുടെ പ്രമോ ഫേസ്ബുക്കിലൂടെ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനം ഉയരുകയാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും