സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഹിജാബ് ധരിച്ച ഒരു മുസ്ലീം യുവതി

വിമെന്‍ പോയിന്‍റ് ടീം

മോഡലുകളുടെ നഗ്നചിത്രങ്ങള്‍ കവര്‍ പേജിലാക്കി ശ്രദ്ധയാകര്‍ഷിച്ച പ്ലേ ബോയ് മാഗസിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഹിജാബ് ധരിച്ച ഒരു മുസ്ലീം യുവതിയുടെ ചിത്രം അച്ചടിക്കുന്നത്. റെനെഗേഡ്‌സ് എന്ന് പേരിട്ട ഫീച്ചറിലാണ് നൂര്‍ താഗോരി പ്രത്യക്ഷപ്പെടുന്നത്.അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയായ നൂര്‍ താഗോരിയാണ് പ്ലേ ബോയ് മാഗസിനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്ലേ ബോയ് മാഗസിന്റെ ഒക്ടോബര്‍ ലക്കത്തിലാണ് നൂര്‍ പ്ലേ ബോയ് മാഗസിനില്‍ വരുന്നത്.ഇതാദ്യമായിട്ടല്ല നൂര്‍ താഗോരി ഇത്തരം വിപ്ലകരമായ തീരുമാനത്തിലൂടെ ജനശ്രദ്ധ ആകര്‍ഷിക്കുന്നത്. 

യു എസ് ടെലിവിഷനില്‍ ഹിജാബ് ധരിച്ച് എത്തിയാണ് താഗോരി ശ്രദ്ധാകേന്ദ്രമായത്. ഇരുപത്തി രണ്ടാം വയസിലായിരുന്നു ഇത്.മാധ്യമ പ്രവര്‍ത്തകയാണ് നൂര്‍ താഗോരി. അമേരിക്കയിലെ വീഡിയോ ന്യൂസ് ശൃംഖലയായ ന്യൂസിയിലാണ് താഗോരി ജോലി ചെയ്യുന്നത്. യു എസിന്റെ വാണിജ്യ ടെലിവിഷന്‍ ചാനലിലെ ആദ്യ ഹിജാബി അവതാരക എന്നും നൂര്‍ അറിയപ്പെടുന്നു.കറുത്ത ലെതര്‍ ജാക്കറ്റും ജീന്‍സും സ്നീക്കറും ഹിജാബും ധരിച്ചാണ് നൂര്‍ താഗോരി പ്ലേബോയ് മാഗസിനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താഗോരിയുടെ ഫീച്ചറിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാട് പേര്‍ രംഗത്ത് വന്നിട്ടുണ്ട്.അമേരിക്കയിലെ പൊതുസമൂഹത്തിന്റെ മുന്‍വിധികളെ മാറ്റി മറിച്ച സ്ത്രീകളെക്കുറിച്ചാണ് പ്ലേ ബോയ് മാഗസിന്റെ ഒക്ടോബര്‍ എഡിഷനിലെ ഫീച്ചര്‍. കരിയറില്‍ മുന്നോട്ടു പോകാനുള്ള പ്രചോദനമെന്തെന്നും നൂര്‍ പ്ലേ ബോയ് മാഗസിനോട് പറയുന്നുണ്ട്.മുസ്ലീമായതിനാല്‍ യു എസില്‍ ഉയര്‍ന്നു വരാന്‍ അനുഭവിച്ച പ്രയാസങ്ങളെക്കുറിച്ചാണ് നൂര്‍ ഈ ഫീച്ചറില്‍ പറയുന്നത്. താന്‍ അഭിമുഖീകരിക്കേണ്ടിവന്ന പ്രശ്‌നങ്ങളെ കുറിച്ച് നൂര്‍ വിശദീകരിക്കുന്നു.മുസ്ലിം എന്ന ഐഡന്ററ്റിയും ഹിജാബും എപ്പോഴും മതവിശ്വാസികളെ ഭ്രാന്ത് പിടിപ്പിക്കുന്ന സംഭവങ്ങളാണ്. പ്ലേ ബോയ് മാഗസിനില്‍ താഗോരി പ്രത്യക്ഷപ്പെട്ടു എന്ന വാര്‍ത്തയും ഒരുപാട് വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തി. 

അമേരിക്കന്‍ മുസ്ലിമായ നൂര്‍ മതവിശ്വാസത്തെ കൈവിട്ടു എന്നാണ് ആക്ഷേപം.നൂര്‍ താഗോരിയുടെ മതവിശ്വാസത്തെ മാത്രമല്ല, ശരീരത്തെക്കുറിച്ചും ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ എഴുതുന്നുണ്ട്. ശരീരപ്രദര്‍ശനമാണോ നടത്തുന്നത് എന്ന ചോദ്യവും ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങളും താഗോരിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിറയുന്നു.എന്നാല്‍ വിമര്‍ശനങ്ങളൊന്നും താന്‍ കാര്യമാക്കുന്നില്ല എന്നാണ് താഗോരി പറയുന്നത്. സത്യത്തില്‍ പ്രതികരണങ്ങളെ താന്‍ ശ്രദ്ധിക്കാറ് പോലുമില്ല. നെഗറ്റീവ് എനര്‍ജി മാത്രമാണ് ഇത് കൊണ്ട് കിട്ടുന്നത്. പറയാനുള്ളവര്‍ എന്താണെന്ന് വെച്ചാല്‍ പറയട്ടെ.

Read more at: http://malayalam.oneindia.com/culture/controversy/noor-tagouri-to-become-first-muslim-to-appear-in-playboy-with-a-hijab/slider-pf85706-156876.html


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും