സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മഹാശ്വേതാ ദേവിയുടെ ‘ദ്രൗപതി’ രാജ്യവിരുദ്ധംഃ എ.ബി.വി.പി

വിമെന്‍ പോയിന്‍റ് ടീം

വിഖ്യാത ബംഗാളി സാഹിത്യകാരി മഹാശ്വേതാദേവിയുടെ ‘ദ്രൗപതി’ എന്ന കൃതിയെ നാടകമായി അവതരിപ്പിക്കാന്‍ അനുമതി നല്‍കിയ ഹരിയാനയിലെ മഹേന്ദ്രഗഢിലെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി നടപടിയ്‌ക്കെതിരെ എ.ബി.വി രംഗത്ത്.

ഈ നാടകത്തെ ‘രാജ്യവിരുദ്ധം’ എന്നു വിളിച്ചുകൊണ്ടാണ് എ.ബി.വി.പി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ പട്ടാളക്കാരെ മോശമായി ചിത്രീകരിക്കുന്ന നാടകമാണിതെന്നും അതിനാല്‍ ക്യാമ്പസില്‍ ഇത്തരമൊരു നാടകം അവതരിപ്പിക്കാന്‍ അനുമതി നല്‍കിയ നടപടി രാജ്യദ്രോഹമാണെന്നുമാണ് എ.ബി.വി.പിയുടെ വാദം.

ഈ നാടകം അവതരിപ്പിക്കാന്‍ അനുമതി നല്‍കിയെന്നാരോപിച്ച് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകര്‍ക്കെതിരെയും ഈ നാടകത്തിന്റെ ഭാഗമായ വിദ്യാര്‍ഥികള്‍ക്കെതിരെയും എ.ബി.വി.പി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.

മഹാശ്വേതാദേവിയുടെ സ്മരണയ്ക്കായി സെപ്റ്റംബര്‍ 21ന് ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാഗ്വേജ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് നാടകം അവതരിപ്പിച്ചത്. ഭൂവുടമ സമ്പ്രദായത്തിന്റെ ചൂഷണത്തിനെതിരെയുള്ള ആദിവാസികളുടെ പ്രതിരോധമാണ് ദ്രൗപതിയുടെ പ്രമേയം. യൂണിവേഴ്‌സിറ്റിയുടെ അനുമതിയോടെയാണ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ പരിപാടി സംഘടിപ്പിച്ചത്.എന്നാല്‍ ഈ പരിപാടി നിരവധി വിദ്യാര്‍ഥികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നാണ് സംഘപരിവാര്‍ സംഘടകനള്‍ ആരോപിക്കുന്നത്. ചില എ.ബി.വി.പി പ്രവര്‍ത്തകര്‍ നാടകം നടക്കുന്നതിനിടെ ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ആര്‍.എസ്.എസ്, ബി.ജെ.പി, ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ യൂണിവേഴ്‌സിറ്റിക്കു മുമ്പില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധവും അരങ്ങേറിയിരുന്നു.

സര്‍വ്വകലാശാലയെ സംഘര്‍ഷഭൂമിയാക്കാന്‍ ആസൂത്രിതമായി നടത്തിയ ശ്രമമാണിതെന്നാണ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകര്‍ പറയുന്നത്. ‘ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും എതിരെ ഇത്രയും ആസൂത്രിതമായൊരു കാമ്പെയ്ന്‍ ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ല. കഴിഞ്ഞ ഒരുമാസത്തോളമായി ഈ നാടത്തിന്റെ റിഹേഴ്‌സല്‍ നടക്കുന്നുണ്ട്. നാടകത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് വി.സിക്കും എച്ച്.ഒ.ഡിക്കും മിക്ക വിദ്യാര്‍ഥികള്‍ക്കും നന്നായി അറിയാം. ആരും എതിര്‍ത്തിരുന്നില്ല. പക്ഷെ പെട്ടെന്ന് ഒരു വിഭാഗം വിദ്യാര്‍ഥികളുടെ വികാരം വ്രണപ്പെടുന്നു! സര്‍വ്വകലാശാല ഗേറ്റുകളില്‍ കാവല്‍ നില്‍ക്കുകയാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍’ ഈ നാടകത്തിന്റെ സംഘാടകരിലൊരാാളായ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് അസിസ്റ്റന്റ് പ്രഫസര്‍ സ്‌നേഹസത പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും