സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഹില്ലരി ക്ലിന്റന് മുന്‍തൂക്കം

വിമെന്‍ പോയിന്‍റ് ടീം

അമേരിക്കന്‍ പ്രസിഡന്റെ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ നാലു പരസ്യ സംവാദത്തിലെ ആദ്യചര്‍ച്ചയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ഹില്ലരി ക്ലിന്റണിന് മുന്‍തൂക്കം. ഹാഫ്‌സ്ട്രാ സര്‍വകലാശാല ക്യാംപസില്‍ നടന്ന സംവാദത്തില്‍ സിഎന്‍എന്നിന്റെ അഭിപ്രായ സര്‍വെയില്‍ 62 ശതമാനം പിന്തുണയാണ് ഹില്ലരിക്കുളളത്. അതെസമയം ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചതാകട്ടെ 27 ശതമാനം മാത്രം. മൂന്ന് ദശകത്തിനിടയില്‍ നടക്കുന്ന ഏറ്റവും വാശിയേറിയ പോരാട്ടത്തില്‍ പരസ്പരം ആക്രമിച്ചും വാദമുഖങ്ങള്‍ ഉന്നയിച്ചും വിശദീകരിച്ചുമാണ് സംവാദം മുന്നോട്ട് പോയത്. രാജ്യത്തിന്റെ മുന്നോട്ടുളള വഴി, പുരോഗതി, സുരക്ഷ എന്നീ വിഷയങ്ങളാണ് ഒന്നാംഘട്ട ചര്‍ച്ചയില്‍ ഉണ്ടായിരുന്നത്. ഇതില്‍ മോഡറേറ്ററുടെ ഓരോ ചോദ്യത്തിനും രണ്ടു മിനിറ്റാണ് മറുപടികള്‍ക്ക് ലഭിക്കുന്നത്. പിന്നീട് പരസ്പരമുളള മറുപടികളും ഉണ്ടാകും.

രാജ്യത്തെ തൊഴിലവസരങ്ങളാണ് ആദ്യ ചര്‍ച്ചയായത്. ഈ വിഷയത്തിലാകട്ടെ അമേരിക്കയുടെ തൊഴിലവസരങ്ങള്‍ ചൈന ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ തട്ടിയെടുക്കുന്നു എന്ന് ട്രംപ് അഭിപ്രായപ്പെട്ടു. നികുതി ഇളവ് നല്‍കുകയും കമ്പനികളെ രാജ്യത്തിന്റെ പുറത്തേക്ക് കൊണ്ടുപോകുന്നത് തടയുമെന്നും ഇതിനുളള മറ്റ് പരിഹാരങ്ങള്‍ കണ്ടെത്തുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ട്രംപ് പണക്കാര്‍ക്കായിട്ടാണ് നിലകൊള്ളുന്നതെന്നും പണക്കാരെയും പാവപ്പെട്ടവരെയും തുല്യരായി പരിഗണിക്കുന്ന സമ്പദ് വ്യവസ്ഥയാണ് താന്‍ സ്വപ്‌നം കാണുന്നതെന്നും ഹില്ലരി വ്യക്തമാക്കി. 

തുടര്‍ന്ന് നികുതി ഇളവും, വര്‍ധനയുമായി ബന്ധപ്പെട്ട വാദപ്രതിവാദത്തിലും ഇരുവരും ശരിക്കും കൊമ്പുകോര്‍ത്തു. ഡൊണാള്‍ഡ് ട്രംപ് വര്‍ഷങ്ങളായി നികുതി അടക്കുന്നില്ല, നികുതി വെട്ടിപ്പാണ് നടത്തുന്നത് എന്നിങ്ങനെ ഹില്ലരി ആരോപണങ്ങള്‍ ഉന്നയിച്ചു. ഇതിന് വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഹില്ലരി ഒഴിഞ്ഞുമാറിയതോടെ ട്രംപ് തിരിച്ചടിച്ചു. സാധാരണ രാഷ്ട്രീയക്കാരെ പോലെ തന്നെയാണ് ഹില്ലരിയും പെരുമാറുന്നതെന്നും രാജ്യം എങ്ങനെ മുന്നോട്ട് പോകണമെന്ന കാര്യത്തില്‍ ഹില്ലരിക്ക് ധാരണകളില്ലെന്നും ട്രംപ് പറഞ്ഞു.തുടര്‍ന്ന് ഹില്ലരി ഡിലീറ്റ് ചെയ്ത 33000 ഈ മെയിലുകള്‍ പുറത്ത് വിട്ടാല്‍ നികുതിയുടെ കാര്യങ്ങള്‍ താന്‍ വ്യക്തമാക്കാമെന്നും ട്രംപ് പറഞ്ഞപ്പോള്‍ ഈ മെയിലിന്‍രെ കാര്യത്തില്‍ തനിക്കു പറ്റിയ തെറ്റ് ഹില്ലരി ഏറ്റുപറഞ്ഞു. സര്‍ക്കാരുകള്‍ കറുത്തവര്‍ഗക്കാരോട് അനീതി കാണിക്കുന്നത് കൊണ്ടാണ് അവര്‍ തോക്കെടുക്കുന്നതെന്ന് ട്രംപും നിയമവ്യവസ്ഥയുടെ കുഴപ്പമാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് ഹില്ലരിയും പിന്നാലെ വ്യക്തമാക്കി. തുടര്‍ന്ന് ഇസ്ലാമിക് സ്റ്റേറ്റിനെ സൃഷ്ടിച്ചത് ഒബാമയാണെന്ന പരാമര്‍ശത്തിന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നയമാണ് ഇറാഖ് അധിനിവേശത്തിന് പിന്നിലുളളതെന്ന് ഹില്ലരിയും പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും