സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

പുരുഷ രക്ഷാകര്‍തൃത്വ നിയമം അവസാനിപ്പിക്കണം

വിമെന്‍ പോയിന്‍റ് ടീം

സൗദിയിലെ പുരുഷ രക്ഷാകര്‍തൃത്വ നിയമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സൗദി രാജാവിന് യുവതികളുടെ കത്ത്. ഞായറാഴ്ച വൈകുന്നേരത്തോടെ നൂറോളം ആളുകള്‍ ഇത്തരത്തിലുള്ള സന്ദേശം സല്‍മാന്‍ രാജാവിന് അയച്ചു.

ബന്ധുക്കളായ സ്ത്രീകളുടെ ജീവിതവുമായി ബന്ധപ്പെട്ട പല പ്രധാന കാര്യങ്ങളിലും തീരുമാനമെടുക്കാനുള്ള അധികാരം പുരുഷന് നല്‍കുന്ന നിയമം റദ്ദാക്കണമെന്നാണ് സ്ത്രീകള്‍ ആവശ്യപ്പെടുന്നത്.

സൗദിയില്‍ വനിതകളുടെ അവകാശത്തിനുവേണ്ടി പോരാടുന്ന ആക്ടവിസ്റ്റുകള്‍ ഏറെക്കാലമായി ഇത്തരമൊരു ആവശ്യത്തിനുവേണ്ടി കാമ്പെയ്ന്‍ നടത്തുകയാണ്. ജൂലൈ മുതല്‍ ‘പുരുഷരക്ഷാകര്‍തൃത്വ സമ്പ്രദായം അവസാനിപ്പിക്കണം’ എന്നര്‍ത്ഥം വരുന്ന അറബി ഹാഷ്ടാഗില്‍ നടന്ന പ്രചരണം ട്വിറ്ററില്‍ വൈറലായിരുന്നു.

വിവാഹം കഴിക്കാനും സൗദിയില്‍ വീടിനു പുറത്തുയാത്ര ചെയ്യാനും, വിദേശത്തു പഠിക്കാനുമെല്ലാം ഭര്‍ത്താവിന്റെയോ, മകന്റെയോ പിതാവിന്റെയോ അനുമതി വേണമെന്നതാണ് സൗദിയിലെ നിയമം. പൗരന്മാരുടെ അവകാശം ഉറപ്പുവരുത്തുന്നതിന് തടസമായാണ് ഈ നിയമത്തെ സൗദി സ്ത്രീകള്‍ കാണുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും