സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഏത് സംസ്ഥാനത്താണ് കൂടുതല്‍ വനിതാ ക്രിമിനലുകള്‍ ഉള്ളത് ?

വിമെന്‍ പോയിന്‍റ് ടീം

ഏത് സംസ്ഥാനത്താണ് കൂടുതല്‍ വനിതാ ക്രിമിനലുകള്‍ ഉള്ളത് എന്നത് പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ആ പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനത്ത് കേരളമില്ല.പെണ്‍ ക്രിമിനലുകളുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 2014 ല്‍ മാത്രം 30,568 സ്ത്രീകളാണ് മഹാരാഷ്ട്രയില്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്.മഹാരാഷ്ട്രയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏതാണ്ട് പകുതിയോളമേയുള്ളൂ ഉത്തര്‍ പ്രദേശിലെ പെണ്‍ ക്രിമിനലുകള്‍. 2014 ലെ കണക്ക് പ്രകാരം 17,437 പേര്‍ അറസ്റ്റിലായിട്ടുണ്ട്.പെണ്‍ക്രിമിനലുകളുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്തുള്ളത് രാജസ്ഥാന്‍ ആണ്. ഇവിടെ 2014 ല്‍ അറസ്റ്റ് ചെയ്യപ്പെട്ടത് 16,187 സ്ത്രീകളാണ്.ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് ഭരിക്കുന്ന കാലമാണ് 2014. ആ വര്‍ഷം അവിടെ അറസ്റ്റിലായ സ്ത്രീകളുടെ എണ്ണം 14,152 ആണ്.വനിതയായ മമത ബാനര്‍ജിയാണ് പശ്ചിമ ബംഗാള്‍ ഭരിക്കുന്നത്. 2011 ല്‍ മമത അധികാരമേറ്റു. 2014 ല്‍ പശ്ചിമ ബംഗാളില്‍ അറസ്റ്റിലായത് 12,181 സ്ത്രീകളാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും