സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഉപദേശം നിര്‍ത്തൂ; പ്രവര്‍ത്തനങ്ങള്‍ നന്നാക്കൂഃ മായാവതി

വിമെന്‍ പോയിന്‍റ് ടീം


പാകിസ്താന് ഉപദേശം നല്‍കുന്നതിന് പകരം സ്വന്തം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നന്നാക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തൂവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് ബിഎസ്പി നേതാവ് മായാവതി. ഭരണതലത്തിലെ വീഴ്ചകള്‍ മറച്ചുവെക്കാനുള്ള മോഡിയുടെ വിഫല ശ്രമമാണ് വിഷയങ്ങള്‍ വഴിതിരിച്ചുവിടാനുള്ള നീക്കങ്ങളെന്നും മായാവതി കുറ്റപ്പെടുത്തി.

ഇത്തരം പ്രസംഗങ്ങള്‍ നടത്തുന്നതിലൂടെ പ്രധാനമന്ത്രി ജനങ്ങളെ അസ്വസ്ഥമാക്കുകയാണ്. ജനങ്ങള്‍ക്കായി എന്ത് വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് വിശദീകരിക്കുകയാണ് പ്രധാനമന്ത്രി വേണ്ടത്. അതില്ലാത്തതുകൊണ്ടാണ് വിഷയം മാറ്റാനായുള്ള ഇത്തരം പ്രസ്താവനകളെന്നും മായാവതി കുറ്റപ്പെടുത്തി.

കോഴിക്കോട് ദേശീയ കൗണ്‍സിലിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നേരേന്ദ്രമോഡി പാകിസ്താന് ഉപദേശം നല്‍കിയുള്ള പ്രസംഗം ഇങ്ങനെയായിരുന്നു:

''21ാം നൂറ്റാണ്ട് ഏഷ്യയുടേതാണ്. എന്നാല്‍ ഏഷ്യാ ഭൂഖണ്ഡത്തിന്റെ പുരോഗതി തടയാന്‍ ഒരു രാജ്യം ശ്രമിക്കുന്നു. ഈ രാജ്യം ഏഷ്യയില്‍ ഭീകരവാദം വിതയ്ക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെവിടെയും ഭീകരാക്രമണം നടക്കുമ്പോഴും ഈ രാജ്യത്തിന്റെ പേരുയര്‍ന്ന് വരുന്നു. ബിന്‍ലാദനെ പോലുള്ളവര്‍ ആക്രമണത്തിന് ശേഷം ഇവിടെ അഭയം തേടുന്നു. കേരളത്തിലുള്ളവര്‍ക്ക് അതറിയാം. അവര്‍ അതനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഭീകരവാദം മനുഷ്യത്വത്തിന്റെ ശത്രുവാണ്. ഭാരതം ഭീകരവാദത്തിന് മുന്നില്‍ മുട്ടുമടക്കില്ല. ഉറി ഭീകരാക്രമണം രാജ്യം മറക്കില്ല. പലപ്പോഴായി ഭീകരര്‍ നമ്മുടെ അതിര്‍ത്തികളിലൂടെ കടന്നുവരാന്‍ ശ്രമിച്ചു. നമ്മുടെ സൈന്യം അത് വിജകരമായി തടഞ്ഞു. പതിനേഴ് പ്രാവശ്യമാണ് ഭീകരര്‍ ശ്രമം നടത്തിയത്. സൈനികര്‍ നടത്തിയ ഈ ചെറുത്ത് നില്‍പ്പില്‍, അവരുടെ ശ്രമങ്ങള്‍, പരാജയപ്പെട്ടു. സൈനികരുടെ ഈ പോരാട്ടത്തില്‍ പങ്കെടുത്ത ഓരോ സൈനികന്റെ പേരിലും രാജ്യം അഭിമാനിക്കുന്നു.പാകിസ്തനിലെ നേതാക്കളോട് ഞാനൊന്നും പറയുന്നില്ല. എന്നാല്‍ പാകിസ്താനിലെ ജനങ്ങളോട് ഞാന്‍ പറയുന്നു. 1947ലെ വിഭജനത്തിന് മുന്‍പ് ജീവിച്ചിരുന്നവരുടെ പിന്‍ഗാമികളോട് ഞാന്‍ പറയുന്നു.പാക് അധീന കശ്മീരിലെ കാര്യങ്ങള്‍ എന്തുകൊണ്ട് നേരായി കൊണ്ടു പോകാന്‍ സാധിക്കുന്നില്ല. ബംഗ്ലാദേശ് നിങ്ങളുടെ കയ്യിലായിരുന്നു. സിന്ധ്, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളിലെ കാര്യങ്ങള്‍ ശരിയായല്ല നടക്കുന്നത്. കശ്മീരിലെ കാര്യങ്ങള്‍ പറഞ്ഞ് പാകിസ്താനിലെ നേതാക്കള്‍ ഈ മേഖലയിലെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും മോഡി പറഞ്ഞു.നിങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ യുദ്ധത്തെ കുറിച്ച് അവര്‍ വലിയ വായില്‍ സംസാരിക്കുന്നു. എന്നാല്‍ ഭാരതം ആ വെല്ലുവിളി ഏറ്റെടുക്കുന്നു. പാകിസ്താനിലെ ജനങ്ങളോട് ഞാന്‍ പറയുന്നു നമുക്കൊരുമിച്ച് യുദ്ധത്തിലേക്ക് നീങ്ങാം. രണ്ടു രാജ്യങ്ങളിലെയും ദാരിദ്യം നീക്കം ചെയ്യാനുള്ള യുദ്ധം. അതില്‍ ആര് വിജയിക്കുമെന്ന് നോക്കാംപാകിസ്താനിലെ യുവതി യുവാക്കളോട് ഞാന്‍ പറയുന്നു തൊഴിലില്ലായ്മ ഇല്ലാതാക്കാനുള്ള യുദ്ധത്തില്‍ നമുക്ക് ഏര്‍പ്പെടാം. ഇക്കാര്യത്തില്‍ പാകിസ്താനും ഇന്ത്യക്കും യുദ്ധം ചെയ്യാം. ബാലികാ ബാലന്‍മാരോട് ഞാന്‍ പറയുന്നു, വിദ്യാഭ്യാസ പുരോഗതിയുടെ കാര്യത്തില്‍ നമുക്ക് യുദ്ധം ചെയ്യാം. ഒന്നാമതെത്താന്‍. നവജാത ശിശുക്കളോട് ഞാന്‍ പറയുന്നു നമുക്ക് യുദ്ധം ചെയ്യാം, ശിശുമരണ നിരക്ക് കുറക്കാനുള്ള യുദ്ധം. പാക് ജനത സ്വന്തം സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന സമയമാണിപ്പോള്‍''-

പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി ദേശീയ കൗണ്‍സില്‍ പൊതുസമ്മേളനത്തില്‍


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും