സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ ഉത്തമം സിക്കിം

വിമെന്‍ പോയിന്‍റ് ടീം

ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ ഏറ്റവും ഉത്തമമായ സ്ഥലം സിക്കിമാണെന്ന് പഠന റിപ്പോര്‍ട്ട്. പട്ടികയില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലം ദേശീയ തലസ്ഥാനമായ ഡല്‍ഹി. അമേരിക്ക ആസ്ഥാനമായ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസും നതാന്‍ അസോസിയേറ്റ്സും ചേര്‍ന്ന് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.

സംസ്ഥാനങ്ങള്‍ നാല് പ്രാഥമിക ഘടകങ്ങളാണ് പ്രധാനമായും പഠനത്തിനു വിധേയമാക്കിയത്. ഫാക്ടറി, ഐ ടി, റീടെയില്‍ മേഖലകളിലെ സ്ത്രീകളുടെ ജോലിസമയവും അതുമായി ബന്ധപ്പെട്ട നിയമപരമായ നിയന്ത്രണങ്ങളും, വനിതാജോലിക്കാര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥയുടെ പ്രതികരണം, സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വനിതാ സംരഭകര്‍ക്കുള്ള പ്രോത്സാഹനം തുടങ്ങിയവ അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനം.

തൊഴിലിടങ്ങളിലെ ഉയര്‍ന്ന സ്ത്രീ പ്രാതിനിധ്യം, സ്ത്രീകളുടെ ജോലിസമയത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത്തത്, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ കഠിനശിക്ഷ ഉറപ്പാക്കുന്നത് തുടങ്ങിയവയാണ് സിക്കിമിനെ ഒന്നാം സ്ഥാനത്തെത്തിച്ചത്.

ഒന്നാം സ്ഥാനത്തെത്തിയ സിക്കിമിന് 40 പോയന്റ് ലഭിച്ചപ്പോള്‍ ഡല്‍ഹിക്ക് 8.5 പോയന്റാണ് ലഭിച്ചത്. പട്ടികയില്‍ ഏഴാം സ്ഥാനമാണ് കേരളത്തിന് ലഭിച്ചത്. പഠനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച പോയിന്റ് നിലയില്‍ തെലങ്കാന(28.5), പുതുച്ചേരി(25.6), കര്‍ണാടക(24.7), ഹിമാചല്‍പ്രദേശ്(24.2), ന്ധ്രാപ്രദേശ് (24.0), കേരളം (22.2), മഹാരാഷ്ട്ര (21 4), തമിഴ്‌നാട് (21.1 തൊട്ടുപിന്നില്‍ ), ഛത്തീസ്ഗഢ് (21.1) എന്നീ സംസ്ഥാനങ്ങളാണ് സിക്കിമിനു പിറകിലുള്ള സംസ്ഥാനങ്ങള്‍.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാത്രി ജോലി ചെയ്യുന്നതിന് സ്ത്രീകള്‍ക്കു മേല്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താത്ത സംസ്ഥാനങ്ങളാണ് സിക്കിം, കര്‍ണാടക തമിഴ്‌നാട് എന്നിവ. തൊഴിലിടങ്ങളിലെ ഉയര്‍ന്ന സ്ത്രീ പ്രാതിനിധ്യം, സ്ത്രീകളുടെ ജോലിസമയത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താത്തത്, തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ കഠിന ശിക്ഷ ഉറപ്പാക്കുന്നത് തുടങ്ങിയവയാണ് സിക്കിമിനെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.

വനിതാ സംരംഭകര്‍ക്ക് വേണ്ടത്ര പ്രോല്‍സാഹനം നല്‍കാത്തതും ശിക്ഷാ വിധികള്‍ നടപ്പാക്കുന്നതിലെ താമസവും സ്ത്രീകള്‍ രാത്രിയില്‍ ജോലി ചെയുന്നതിലെ വിലക്കുമാണ് ഡല്‍ഹിയെ പട്ടികയില്‍ പിന്നിലാക്കിയത്. കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ പതിനഞ്ച് ഇടങ്ങളില്‍ സ്ത്രി വനിതാ സംരഭകര്‍ക്ക് ആവശ്യമായ സഹായങ്ങളോ പ്രോല്‍സാഹനമോ ലഭിക്കാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തില്‍ പെണ്‍ തൊഴില്‍ രംഗത്ത് ഇന്ത്യയുടെ പങ്കാളിത്തം വളരെ താഴ്ന്ന നിലവാരത്തിലാണ് (24%).


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും