സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മുത്തലാഖ് ഭരണഘടനാ വിരുദ്ധം, ലിംഗ സമത്വത്തിന് എതിര്

വിമെന്‍ പോയിന്‍റ് ടീം

 മുത്തലാഖ് സമ്പ്രദായം ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതിയെ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ലിംഗ് സമത്വത്തെ ഹനിക്കുന്നതും വിവേചനപരവും യുക്തിരഹിതവും നീതിയുക്തവുമല്ലാത്ത രീതിയാണ് മുത്തലാഖ് എന്നും കേന്ദ്രസര്‍ക്കാര്‍ അടുത്തയാഴ്ച സുപ്രീം കോടതിയെ അറിയിക്കും. ഇതോടൊപ്പം മതേതര ഇന്ത്യക്ക് യോജിക്കാത്ത കീഴ്‌വഴക്കമാണ് മുത്തലാഖ് രീതിയെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിക്കും.

വിവാദമായ മുസ്ലീം വിവാഹമോചന രീതിയെ സുപ്രീം കോടതിയില്‍ അടുത്തയാഴ്ച എതിര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. അതിവൈകാരികമായി സമീപിക്കപ്പെടുന്ന കാര്യങ്ങളില്‍ സാധാരണ ഗതിയില്‍ സ്വീകരിക്കുന്ന രാഷ്ട്രീയ ന്യൂട്രല്‍ മനോഭാവത്തിന് പുറത്ത് കടന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.

ലിംഗ സമത്വത്തിന് വിരുദ്ധമായ സമ്പ്രദായമാണ് മുത്തലാഖ് എന്ന വിഷയം കോടതിയെ അടിവരയിട്ട് ബോധിപ്പിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ആഭ്യന്തര മന്ത്രാലയം, ധന മന്ത്രാലയും, വനിത ശിശുക്ഷേമ മന്ത്രാലയം, നിയമ മന്ത്രാലയം എന്നിവയുടെ സംയുക്ത യോഗത്തിന് ശേഷമാണ് സുപ്രീം കോടതിയില്‍ മുത്തലാഖ് വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാട് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടത്.വിഷയത്തിലെ ഗവണ്‍മെന്റിന്റെ നിലപാട് പരമോന്നത നീതിപീഠത്തിന് മുന്നില്‍ വിവരിക്കുമെന്നും വിഷയത്തെ ലിംഗ നീതിയുടെ കണ്ണിലൂടെയാണ് സമീപിക്കേണ്ടതെന്നും അല്ലാതെ ഏക സിവില്‍കോഡായല്ല സമീപിക്കേണ്ടതല്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ലിംഗ സമത്വത്തോടൊപ്പം അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും സര്‍ക്കാര്‍ വിവക്ഷിക്കുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

വിശ്വാസം മൗലിക അവകാശങ്ങളുടെ ഭാഗമായി സംരക്ഷിക്കപ്പെടേണ്ടതാണ്, എന്നാല്‍ മുത്തലാഖ് പോലുള്ള ഭരണഘടനാ വിരുദ്ധമായ ആചാരങ്ങള്‍ അവസാനിപ്പിക്കേണ്ടത് തന്നെയാണ് എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ആവര്‍ത്തിച്ച് പറയുന്നു. സുപ്രീം കോടതിയില്‍ വിശദമായ മറുപടിയാവും കേന്ദ്രസര്‍ക്കാര്‍ നല്‍കുക.

ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് മുത്തലാഖിന്റെ നിയമസാധുത സംബന്ധിച്ച പരാതികളില്‍ വാദം കേള്‍ക്കുക.കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളിലൊന്ന് മറ്റ് ഇസ്ലാമിക് രാജ്യങ്ങളിലെ സാഹചര്യം കൂടി ചൂണ്ടികാണിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും