സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഷീല ദീക്ഷിത് വനിതാ കമീഷന്‍ ഫണ്ട് തിരിമറി നടത്തിയതായി പരാതി

വിമെന്‍ പോയിന്‍റ് ടീം

വനിതാ കമീഷന്‍െറ ഫണ്ട് വ്യാപകമായി തിരിമറി നടത്തിയെന്നാരോപിച്ച് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിനും മുന്‍ അധ്യക്ഷകളായ ബര്‍ഖാ ദേവി ശുക്ള, കിരണ്‍ വാലിയ എന്നിവര്‍ക്കുമെതിരെ കമീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ പരാതി നല്‍കി. കമീഷനിലെ ജോലികള്‍ക്ക് ആപ് അനുയായികളെ നിയോഗിച്ചെന്ന ബര്‍ഖാ ദേവിയുടെ പരാതിയെ തുടര്‍ന്ന് അഴിമതിവിരുദ്ധ സംഘം (എ.സി.ബി) എഫ്.ഐ.ആര്‍ നല്‍കി ദിവസങ്ങള്‍ക്കകമാണ് മാലിവാളിന്‍െറ പരാതി.

മുന്‍ കമീഷനുകളുടെ കാലത്തെ രേഖകള്‍ പരിശോധിച്ചപ്പോള്‍ ഗുരുതര സാമ്പത്തിക ക്രമക്കേടുകളും സര്‍ക്കാര്‍ ഫണ്ടുകളുടെ വകമാറ്റലുകളും നടന്നെന്ന് ബോധ്യമായതായി എ.സി.ബിക്ക് നല്‍കിയ പരാതിയില്‍ സ്വാതി ആരോപിക്കുന്നു. ക്രമക്കേടുകള്‍ നടന്നത് മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്‍െറ നിര്‍ദേശാനുസരണമാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. നിര്‍ഭയയുടെ പേരില്‍ മൗനജാഥ നടത്തിയ പേരില്‍  50 ലക്ഷം വെട്ടിച്ചു. സിറ്റിങ് എം.എല്‍.എയെ കമീഷന്‍ മേധാവിയാക്കിയത് പദവി ദുരുപയോഗം ലക്ഷ്യമിട്ടാണ്.   പണം നല്‍കി അഭിമുഖങ്ങള്‍ വരുത്തി, അന്താരാഷ്ട്ര വനിതാദിനാചരണത്തിന്‍െറ പേരില്‍ തിരിമറി നടത്തിയെന്നും ആരോപിക്കുന്നു. വാരിക്കോരി പണം മുടക്കി പരസ്യങ്ങള്‍ നല്‍കാനുമാണ് ഫണ്ടില്‍ ഏറിയ പങ്കും വിനിയോഗിച്ചതെന്നും സ്വാതി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും