സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സൗമ്യയുടെ അമ്മ സുപ്രീം കോടതിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കി

വിമെന്‍ പോയിന്‍റ് ടീം

 സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ സൗമ്യയുടെ അമ്മ സുപ്രീം കോടതിയില്‍ പുന: പരിശോധന ഹര്‍ജി നല്‍കി.കേസ് പരിഗണിക്കുമ്പോള്‍ തന്റെ വാദം കൂടി കേള്‍ക്കണമെന്നും കൊലക്കുറ്റത്തിനു ആവശ്യമായ തെളിവുകളുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.ഗോവിന്ദച്ചാമി സൗമ്യയെ കൊന്നു എന്നതിനു മതിയായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി വിചാരണകോടതി വിധിച്ച വധശിക്ഷ റദ്ദാക്കിയത്.

വിചാരണക്കോടതി ബലാത്സംഗത്തിനു നല്‍കിയ ജീവപര്യന്തം സുപ്രീം കോടതി നിലനിര്‍ത്തി. അതിനൊപ്പം ഏഴുവര്‍ഷം തടവും കോടതി വിധിച്ചു.സംസ്ഥാന സര്‍ക്കാരും വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി സമര്‍പ്പിക്കും. സര്‍ക്കാരിനു വേണ്ടി സൂപ്രീം കോടതിയില്‍ ഹാജരാകുന്നത് അറ്റോണി ജനറല്‍ മുകുള്‍ റോത്താഗി ആയിരിക്കും.അതിനിടെ സൗമ്യ വധക്കേസില്‍ സുപ്രീം കോടതി സ്റ്റാന്‍ഡിങ് കൗണ്‍സലിനു ഗുരുതരമായ വീഴ്ച പറ്റിയെന്ന് ആരോപിച്ച് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും