സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

രാധിക ആപ്‌തെ ചിത്രം പാര്‍ച്ച്ഡിനെതിരെ കോടതിയുടെ നോട്ടീസ്

വിമെന്‍ പോയിന്‍റ് ടീം

സ്ത്രീകളെ മോശമാക്കി ചിത്രീകരിക്കുന്നുവെന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ ലീന യാദവ് ചിത്രം പാര്‍ച്ച്ഡിന് ഗുജറാത്ത് ഹൈക്കോടതിയുടെ നോട്ടീസ്. കേന്ദ്ര സര്‍ക്കാര്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സി.ബി.എഫ്.സി), ലീന യാദവ് എന്നിവര്‍ക്കാണ് നോട്ടീസ്. ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയില്‍ ഹരജി സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഗുജറാത്തിലെ ബി.ജെ.പി നേതാവായ മസരുഭായി റിനഭായി റബരിയാണ് ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സുഭാഷ് റെഢി, വി..എം പാഞ്ചോളി എന്നിവര്‍ അദ്ധ്യക്ഷരായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.അതേ സമയം സിനിമയുടെ പ്രദര്‍ശനം കോടതി തടഞ്ഞിട്ടില്ല. ചിത്രത്തിന്റെ അന്താരാഷ്ട്ര റിലീസിങ് ജൂണില്‍ കഴിഞ്ഞിരുന്നു. ഇന്ത്യയില്‍ ഇന്ന് മുതലാണ് ചിത്രം തിയേറ്ററുകളില്‍ റിലീസിനെത്തുന്നത്.

സിനിമയില്‍ രാധിക ആപ്‌തെയും ആദില്‍ ഹുസൈനും ഒന്നിച്ചഭിനയിച്ച രംഗങ്ങള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ചിത്രം വിവാദമായിരുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും