സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ദൃശ്യങ്ങള്‍ പുറത്ത്!!

വിമെന്‍ പോയിന്‍റ് ടീം

ഗര്‍ഭിണിയായ നേഴ്‌സിനെ അകാലിദള്‍ നേതാവും മകനും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചണ്ഡിഗഢില്‍ നിന്ന് 175 കിലോമീറ്റര്‍ അകലെയുള്ള മോഗ ജില്ലയിലെ ഗുപ്ത ആശുപത്രിയില്‍ ഇന്നലെയായിരുന്നു സംഭവം.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ കൂട്ടിക്കൊണ്ടു പോകാനായി എത്തിയതായിരുന്നു പഞ്ചാബിലെ അകാലിദള്‍ നേതാവായിരുന്ന അലംവാല സര്‍പാഞ്ച് പരംജീത്ത് സിംഗും മകന്‍ ഗുര്‍ജിതും. ഇവരോട് നേഴ്‌സ് അല്‍പനേരം കൂടി കാത്തിരിക്കാന്‍ പറയുകയും ഡിസ്ചാര്‍ജ് ചെയ്യാന്‍ വൈകുമെന്ന് അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ക്കിരിക്കാനുള്ള സ്ഥലത്ത് നിന്ന് മാറിയിരിക്കാന്‍ പറഞ്ഞതാണ് ഇരുവരേയും പ്രകോപിതരാക്കിയത്. മാറി പുറത്തിരിക്കാന്‍ പറഞ്ഞ ജീവനക്കാരോട് ഇരുവരും കയര്‍ക്കുകയും അസഭ്യം പറയുകയും ചെയ്തു.

മാറിയിരിക്കാന്‍ പറഞ്ഞ നേഴ്‌സിനു നേരെ ഇവര്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് എതിര്‍ത്തപ്പോള്‍ അഞ്ചു മാസം ഗര്‍ഭിണിയായ നേഴ്‌സിന്റെ മുഖത്തടിക്കുകയും പിടിച്ചു തള്ളുകയും ചെയ്തു. തള്ളലിന്റെ ആഘാതത്തില്‍ നിലത്തേക്ക് വീണ ഇവര്‍ക്ക് ശരീരഭാഗങ്ങളില്‍ ക്ഷതമേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും