സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

അട്ടപ്പാടിയില്‍ കമ്മ്യൂണിറ്റി കിച്ചന്‍ പദ്ധതി പുനരാരംഭിക്കുംഃ കെകെ ഷൈലജ

വിമെന്‍ പോയിന്‍റ് ടീം

ആദിവാസികള്‍ക്കു വേണ്ടി നേരത്തെ നടപ്പിലാക്കിയിരുന്ന കമ്മ്യൂണിറ്റി കിച്ചന്‍ പദ്ധതി പുനരാരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ. കുടിശ്ശിഖയുള്ള തുക ഉടന്‍ തന്നെ കൊടുത്ത് തീര്‍ത്ത് ഇതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

അട്ടപ്പാടിയില്‍ ആരോഗ്യവകുപ്പ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുമെന്നും കെ.കെ ഷൈലജ പറഞ്ഞു. അട്ടപ്പാടിയിലെ ആദിവാസികളുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എ.കെ ബാലന്‍ രംഗതെത്തിയിരുന്നു.

ഗ്രാമവികസന വകുപ്പും ഐടിഡിപിയും യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വന്‍ വീഴ്ചയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ കൃത്യനിഷ്ഠ മെച്ചപ്പെട്ടതല്ല, ജനകീയ നിരീക്ഷണ കേന്ദ്രങ്ങള്‍ ഉണ്ടായിട്ടും വിവരങ്ങള്‍ അറിയാന്‍ പോലും കഴിയുന്നില്ല എന്നിങ്ങനെയുളള വിമര്‍ശനങ്ങളും മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും