സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ നിര്‍ദേശം

വിമെന്‍ പോയിന്‍റ് ടീം

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സുപ്രീം കോടതി വിദഗ്ധ സമിതിയുടെ നിര്‍ദേശം. സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളത്തിന് ആനുപാതികമായി സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളവും വര്‍ധിപ്പിക്കാനാണ് നിര്‍ദേശം.

ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന ആരോഗ്യ സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് ഇവരുടെ കുറഞ്ഞ ശമ്പളം 20,000 രൂപയാക്കാന്‍ നിര്‍ദേശമുണ്ട്. 200 കിടക്കകളുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കുന്ന ശമ്പളം തന്നെ നഴ്‌സുമാര്‍ക്ക് നല്‍കണം.

100 കിടക്കകളുള്ള ആശുപത്രികളില്‍ സര്‍ക്കാര്‍ ആശുപത്രികളുടേതില്‍നിന്ന് 10 ശതമാനത്തിലധികം കുറയാത്ത രീതിയില്‍ ശമ്പളം ഉറപ്പു വരുത്താനും നിര്‍ദേശമുണ്ട്. സ്വകാര്യ ആശുപത്രികളുടെ നഴ്‌സുമാരുടെ ശമ്പള വ്യവസ്ഥകളെക്കുറിച്ച് സുപ്രീം കോടതി വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും