സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

തൊണ്ണൂറുകാരിക്ക് നേരെ കൊടും ക്രൂരത

വിമെന്‍ പോയിന്‍റ് ടീം

തൊണ്ണൂറുകാരിയായ കാന്‍സര്‍ രോഗിക്കു നേരെ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത. കൊല്ലം കടയ്ക്കലില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ അജ്ഞാതന്‍ മാനഭംഗപ്പെടുത്തി. അഞ്ചു ദിവസം മുന്‍പാണ് സംഭവം. രാത്രി രണ്ടു മണിയോടെ വീടിന്റെ പിന്‍വശത്തെ കതക് ചവിട്ടുപൊളിച്ചാണ് യുവാവ് ഉള്ളില്‍ കടന്നത്.ഒച്ചവച്ച് കുതറിമാറാന്‍ ശ്രമിച്ചപ്പോള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു പീഡനം. 
ഇതിലും ക്രൂരമായ സമീപനമാണ് ബന്ധുക്കളില്‍ നിന്നും വൃദ്ധയ്ക്ക് നേരിടേണ്ടിവന്നത്. പീഡനവിവരം അറിയിച്ചിട്ടും ബന്ധുക്കള്‍ ചികിത്സ നല്‍കാനോ പോലീസില്‍ വിവരം അറിയിക്കാനോ ദുരഭിമാനം മൂലം ബന്ധുക്കള്‍ തയ്യാറായില്ല. സംഭവം അറിഞ്ഞെത്തിയ പഞ്ചായത്ത് വനിതാ അംഗവും ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ വൃദ്ധയെ ഉപദേശിച്ച് മടങ്ങി. ഭര്‍ത്താവ് നേരത്തെ മരിച്ചുപോയ ഈ വൃദ്ധയ്ക്ക് മക്കളില്ല. 
പീഡനവിവരം വൃദ്ധ തന്നെയാണ് ഇന്ന് വാര്‍ത്ത ചാനലുകളില്‍ കൂടി പുറത്തുവിട്ടത്. 'പൊന്നുമോനെ.. ഉപദ്രവിക്കരുതെ എന്ന് കരഞ്ഞു പറഞ്ഞുവെങ്കിലും അവന്‍ ചെവിക്കൊണ്ടില്ല. അയല്‍വാസിയാണ് ഉപദ്രവിച്ചതെന്നും ബന്ധുക്കള്‍ തന്നെ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഇത്തരം അപമാനം ഉണ്ടാവില്ലായിരുന്നുവെന്നും വൃദ്ധ പറയുന്നു. വൃദ്ധയുടെ സ്വത്ത് അടുത്ത ബന്ധു തട്ടിയെടുത്തുവെന്നും സൂചനയുണ്ട്. തന്റെ വീട് നശിപ്പിച്ച കാരണമല്ലേ ഇങ്ങനെ വന്നതെന്നും വൃദ്ധ പറയുന്നു.
പീഡനവിവരം പുറത്തുപറയാതെ ബന്ധുക്കള്‍ മറച്ചുവച്ചുവെന്ന് മാത്രമല്ല അയല്‍ക്കാരെ പോലും പ്രശ്‌നത്തില്‍ ഇടപെടുത്താന്‍ അനുവദിച്ചില്ല. ആരും തരിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയിലാണ് വൃദ്ധ. വിവരമറിഞ്ഞ് എത്തിയ പഞ്ചായത്ത് അംഗം ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്നും ദൈവം അവരെ ശിക്ഷിക്കട്ടെയെന്നും ഉപദേശിച്ച് രക്ഷപ്പെട്ടു. എന്നാല്‍ സംഭവം പുറത്തുപറയരുതെന്നും ബന്ധുക്കള്‍ ഉപദ്രവിച്ചയാളെ പിടിച്ചുകൊള്ളുമെന്ന് അമ്മ കരഞ്ഞുപറഞ്ഞതുകൊണ്ട് മാത്രമാണ് താന്‍ ഇടപെടാത്തതെന്നും പഞ്ചായത്തംഗം ബിനുമോള്‍ പ്രതികരിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും