സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

അദ്വിക ഒരു അത്ഭുതം!!

വിമെന്‍ പോയിന്‍റ് ടീം

ഒന്നരവയസ്സു മാത്രം പ്രായമുള്ള ഈ കുഞ്ഞ് മുതിര്‍ന്നവരെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള അറിവിന് ഉടമയാണ്.26 രാജ്യങ്ങളിലെ നാണയങ്ങളെ കുറിച്ചും ലോകത്തിലെ ഏഴ് അത്ഭുതങ്ങളെ കുറിച്ചും പതിനെട്ട് മാസം പ്രായമുള്ള അദ്വിക ബാലെ സംസാരിയ്ക്കും. സാഗര്‍ - അസ്വാരി ബാലെ ദമ്പതിമാരുടെ മകളാണ് അദ്വിക. പൂക്കളുടെയും മൃഗങ്ങളുടെയുമെല്ലാം ഇംഗ്ലീഷ് പറഞ്ഞാല്‍ അദ്വിക അത് മറാത്തി ഭാഷയില്‍ തര്‍ജ്ജമ ചെയ്തുകൊടുക്കും.

ആറ് മാസം പ്രായമുള്ളപ്പോഴാണത്രെ അദ്വിക സംസാരിക്കാന്‍ തുടങ്ങിയത്. അപ്പോള്‍ തന്നെ നല്ല ഉച്ചത്തില്‍ സംസാരിക്കും. അമ്മ വായിക്കുന്നതെല്ലാം കേട്ടിരിയ്ക്കും. മുട്ടിലിഴയാന്‍ തുടങ്ങിയപ്പോഴേക്കും അദ്വിക അക്ഷരമാലകളും പഴവര്‍ഗ്ഗങ്ങളെ കുറിച്ചുമെല്ലാം പഠിച്ചു. എട്ട് മാസം പ്രായമായപ്പോഴാണ് അവളുടെ അമ്മ രാജ്യങ്ങളെ കുറിച്ചും നാണയങ്ങളെ കുറിച്ചും പഠിപ്പിച്ചത്. പത്താം മാസം കുട്ടി ശരീരഭാഗങ്ങളെ കുറിച്ച് പഠിച്ചു പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് ഈ അത്ഭുത ബാലികയെ ലോകത്തിന് പരിചയപ്പെടുത്തുന്നത്. നൂറ് ചോദ്യങ്ങളുമായാണ് ടൈംസ് ഓഫ് ഇന്ത്യ അദ്വികയുടെ അടുത്തെത്തിയത്. എല്ലാത്തിനും ചറപറേന്ന് ഉത്തരം പറഞ്ഞു. അറിവിന് വേണ്ടി ദാഹിക്കുന്ന കുഞ്ഞാണ് അദ്വിക എന്ന് അച്ഛന്‍ സാഗര്‍ പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും