സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മദ്യപിച്ച് ഭാര്യയെ ഉപദ്രവിക്കുന്നത് വിവാഹമോചനത്തിന് കാരണമാക്കാംഃ കോടതി

വിമെന്‍ പോയിന്‍റ് ടീം

ഭര്‍ത്താവ് മദ്യപിച്ച് ഭാര്യയെ ഉപദ്രവിക്കുന്നതും ജോലിസ്ഥലത്ത് ശല്യപ്പെടുത്തുന്നതും ക്രൂരതയായി കണക്കാക്കി വിവാഹമോചനം അനുവദിക്കാമെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി.സെബാനി എന്ന യുവതിയുടെ വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു കോടതി. തന്റെ ഭര്‍ത്താവ് സ്ഥിരമായി മദ്യപിക്കാറുണ്ടെന്നും മദ്യപിച്ച ശേഷം തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും യുവതി പറഞ്ഞിരുന്നു.

അധ്യാപികയായ തന്നെ ജോലിസ്ഥലത്തെത്തി ഭര്‍ത്താവ് ശല്യപ്പെടുത്തുന്നെന്നും തന്റെ മാതാപിതാക്കളെ പരസ്യമായി ഉപദ്രവിക്കുന്നെന്നും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ പതിവായി മദ്യപിക്കുന്നയാളല്ലെന്നും വിപണി സാഹചര്യങ്ങള്‍ മോശമായതിനാലാണു സ്ഥിരജോലിയില്ലാത്തതെന്നും അതിനാലുള്ള മാനസിക സമ്മര്‍ദമാണു ദാമ്പത്യ കലഹത്തിനു കാരണമെന്നും ഭര്‍ത്താവ് വാദിച്ചു.എന്നാല്‍, ഈ നടപടികള്‍ ക്രൂരതയായി കണക്കാക്കി വിവാഹമോചനം അനുവദിക്കാന്‍ കുടുംബക്കോടതി തീരുമാനിച്ചു. അതിനെതിരെയുള്ള അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.

ഭര്‍ത്താവ് മദ്യപിച്ചശേഷം ഉപദ്രവിക്കുന്നതും ജോലിസ്ഥലത്ത് ശല്യപ്പെടുത്തുന്നതും ക്രൂരതയായി കണക്കാക്കണം. വീട്ടിനുള്ളില്‍ ഉപദ്രവിക്കുന്നതിന് പുറമേ, ജോലിസ്ഥലത്തു ചെന്നു ശല്യപ്പെടുത്തുന്നത് ഭാര്യയ്ക്കു കടുത്ത അപമാനത്തിനും കാരണമായിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.വിവാഹമോചനം അനുവദിക്കാനുള്ള കുടുംബക്കോടതി ഉത്തരവു ചോദ്യംചെയ്തു ബിലാസ്പൂര്‍ ജില്ലയില്‍ നിന്നുള്ള അനിന്ദി മുഖര്‍ജി നല്‍കിയ ഹര്‍ജി ജഡ്ജിമാരായ പ്രശാന്ത് കുമാര്‍ മിശ്ര, ചന്ദ്ര ഭൂഷണ്‍ ബാജ്‌പേയി എന്നിവരുടെ ബെഞ്ച് തള്ളിക്കളഞ്ഞു.ക്രൂരത എന്നതിനെ ഹിന്ദു വിവാഹ നിയമത്തില്‍ (1955) കൃത്യമായി നിര്‍വചിച്ചിട്ടില്ലെങ്കിലും ഏതൊക്കെ നടപടികള്‍ ക്രൂരതയായി കണക്കാക്കാമെന്നതും അതിനുള്ള സാഹചര്യങ്ങളും ഒട്ടേറെ വിധിന്യായങ്ങളില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.ക്രൂരത എന്നതിനെ ഹിന്ദു വിവാഹ നിയമത്തില്‍ (1955) കൃത്യമായി നിര്‍വചിച്ചിട്ടില്ലെങ്കിലും ഏതൊക്കെ നടപടികള്‍ ക്രൂരതയായി കണക്കാക്കാമെന്നതും അതിനുള്ള സാഹചര്യങ്ങളും ഒട്ടേറെ വിധിന്യായങ്ങളില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും