സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

നടുറോഡില്‍ അധ്യാപികയ്ക്ക് ദാരുണമരണം

വിമെന്‍ പോയിന്‍റ് ടീം

ഡല്‍ഹിയില്‍ പൊതുജനം നോക്കിനില്‍ക്കെ അധ്യാപികയെ യുവാവ് കുത്തികൊലപ്പെടുത്തി. 21 വയസ്സുള്ള കരുണ എന്ന യുവതിയാണ് പട്ടാപ്പകല്‍ കൊല്ലപ്പെട്ടത്. വടക്കന്‍ ഡല്‍ഹിയിലെ ബുരാരി റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം. കരുണയെ കൊലപ്പെടുത്തിയ സുരേന്ദര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

30 ഓളം തവണ കരുണയെ സുരേന്ദര്‍ കുത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ യുവതിയെ രക്ഷിക്കാതെ പന്ത്രണ്ടോളം പേര്‍ നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം. യുവാവ് ക്രൂരമായി കുത്തുമ്പോള്‍ കരുണ സഹായത്തിനായി അലമുറയിടുന്നു. യുവതി അബോധാവസ്ഥയില്‍ ആയതിന് പിന്നാലെ റോഡില്‍ കിടന്ന കല്ലെടുത്ത് സുരേന്ദര്‍ യുവതിയുടെ തലയില്‍ എറിയുന്നതും വീഡിയോയിലുണ്ട്. കരുണയുടെ മൃതദേഹം കാലുകൊണ്ട് തൊഴിച്ചാണ് ബൈക്കിലെത്തിയ സുരേന്ദര്‍ മടങ്ങിയത്.

34 വയസ്സുള്ള വിവാഹിതനായ സുരേന്ദര്‍ മകളെ സ്ഥിരമായി ശല്യം ചെയ്യുന്നുവെന്ന് കാട്ടി കരുണയുടെ കുടുംബം അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് പൊലീസ് പരാതി നല്‍കിയിരുന്നു. പരാതി ലഭിച്ചിട്ടും സുരേന്ദറിനെതിരെ പൊലീസ് നടപടി എടുക്കാതിരുന്നതിന് കാരണം വ്യക്തമല്ല. സുരേന്ദറിന്റേയും കരുണയുടേയും കുടുംബം ഒത്തുതീര്‍പ്പില്‍ എത്തിയിന്നുവെന്നാണ് പൊലീസിന്റെ പ്രതികരണം.

24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ പൊതുജനം നോക്കിനില്‍ക്കവെ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഭവമാണ് ഇത്. തിങ്കളാഴ്ച്ച 35 വയസ്സുള്ള വിവാഹിത യുവാവിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടിരുന്നു. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഇന്തേര്‍പുരിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ യുവാവിനെ പിന്നീട് കണ്ടത്തി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും